04/03/2026
[fontresizer_tawhidurrahmandear_widget]

എൽഡിഎഫ് ജാഥകൾ വേണ്ടത്ര ഓളമുണ്ടാക്കിയില്ലെന്ന് സിപിഐ; ഒറ്റ ജാഥ മതിയായിരുന്നെന്ന് വിലയിരുത്തൽ

 എൽഡിഎഫ് ജാഥകൾ വേണ്ടത്ര ഓളമുണ്ടാക്കിയില്ലെന്ന് സിപിഐ; ഒറ്റ ജാഥ മതിയായിരുന്നെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച എൽഡിഎഫ് മേഖലാ ജാഥകൾ പ്രതീക്ഷിച്ചത്ര ആവേശം സൃഷ്ടിച്ചില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. മൂന്ന് മേഖലകളായി തിരിഞ്ഞ് ജാഥ നടത്തുന്നതിന് പകരം സംസ്ഥാനമൊട്ടാകെ ഒറ്റ ജാഥയായിരുന്നു ഉചിതമെന്നും പാർട്ടി നിരീക്ഷിച്ചു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം പ്രവർത്തകർക്കിടയിൽ രാഷ്ട്രീയമായ ഉണർവുണ്ടാക്കാൻ ജാഥകൾക്ക് സാധിച്ചിട്ടുണ്ട്. സ്വീകരണ കേന്ദ്രങ്ങളിലെ ജനപങ്കാളിത്തം പ്രവർത്തകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചതായും ഇന്നലെ ചേർന്ന യോഗം വിലയിരുത്തി. എന്നാൽ പൊതുജനങ്ങളിൽ വലിയൊരു രാഷ്ട്രീയ തരംഗം സൃഷ്ടിക്കുന്നതിൽ ജാഥകൾ വേണ്ടത്ര വിജയിച്ചില്ലെന്നാണ് പാർട്ടിയുടെ പക്ഷം.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രമായിരിക്കും പ്രധാന മാനദണ്ഡമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ടേം വ്യവസ്ഥകൾക്കോ, വനിതായുവജന പ്രാതിനിധ്യത്തിനോ വേണ്ടി വിജയസാധ്യതയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന സൂചനയും അദ്ദേഹം നൽകി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച കൂടുതൽ വിശദമായ ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും.

Also read: