02/03/2026
[fontresizer_tawhidurrahmandear_widget]

‘ഗസ്സയിലെ കൂട്ടക്കൊലയും നെസെറ്റിലെ പ്രസംഗത്തിൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നു’; മോദിയുടെ ഇസ്രയേൽ സന്ദർശനത്തിൽ പ്രിയങ്ക ഗാന്ധി

 ‘ഗസ്സയിലെ കൂട്ടക്കൊലയും  നെസെറ്റിലെ പ്രസംഗത്തിൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നു’;  മോദിയുടെ ഇസ്രയേൽ സന്ദർശനത്തിൽ പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെച്ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ഗസ്സയിൽ സാധാരണക്കാർക്കെതിരായ ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ഫലസ്തീൻ ജനതയെ മോദി സർക്കാർ കൈവിട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുമ്പോൾ ഗസ്സയിലെ വംശഹത്യയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്നും അവർക്ക് നീതി ആവശ്യപ്പെടണമെന്നും വയനാട് എം.പി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലകൊള്ളുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും ആ വെളിച്ചം ലോകത്തിന് കാണിച്ചുകൊടുക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും പ്രിയങ്ക എക്സിൽ കുറിച്ചു. ഇന്ന്‌ ആരംഭിക്കുന്ന മോദിയുടെ സന്ദർശനം ഉഭയകക്ഷി പ്രതിരോധ-വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താനാണെങ്കിലും, നിലവിലെ യുദ്ധസാഹചര്യത്തിൽ സന്ദർശനം നടത്തുന്നതിനെ കോൺഗ്രസ് ചോദ്യം ചെയ്യുന്നു.

ഫലസ്തീൻ വിഷയത്തിൽ കേന്ദ്രത്തിന്റേത് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. പലസ്തീനികൾക്കൊപ്പം നിൽക്കുന്നുവെന്ന് വെറുതെ പറയുന്നതല്ലാതെ, പ്രായോഗികമായി അവരെ സർക്കാർ ഉപേക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് വർഷത്തിനിടെയുള്ള മോദിയുടെ രണ്ടാമത്തെ ഇസ്രയേൽ സന്ദർശനമാണിത്. ആഗോളതലത്തിൽ വലിയ ചർച്ചയാകുന്ന യാത്രയിൽ ഇന്ത്യയുടെ വിദേശനയ നിലപാടുകൾ ഏറെ നിർണ്ണായകമാകും.

Also read: