27/03/2026
[fontresizer_tawhidurrahmandear_widget]

‘ഗൾഫിൽ ഭക്ഷ്യക്ഷാമം ഉണ്ടാവില്ല’; ലുലു ഗ്രൂപ്പിന് പൂർണ പിന്തുണയുമായി പ്രധാനമന്ത്രി

 ‘ഗൾഫിൽ ഭക്ഷ്യക്ഷാമം ഉണ്ടാവില്ല’; ലുലു ഗ്രൂപ്പിന് പൂർണ പിന്തുണയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഈ ഉറപ്പ് നൽകിയത്.

ജി.സി.സി രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിൽ കുറവുണ്ടാകാതിരിക്കാൻ ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ യൂസഫലി പ്രധാനമന്ത്രിയെ വിശദീകരിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് പ്രത്യേക വിമാനങ്ങളും കപ്പൽ സർവീസുകളും വഴി പ്രതിദിനം ടൺ കണക്കിന് ഭക്ഷ്യോത്പന്നങ്ങളാണ് ലുലു ഗൾഫ് മേഖലയിലേക്ക് എത്തിക്കുന്നത്. ഈ ചരക്ക് നീക്കം തടസ്സമില്ലാതെ തുടരുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വർദ്ധിപ്പിക്കുന്നത് ഗൾഫിലെ വിപണിയെ സഹായിക്കുന്നതിനൊപ്പം രാജ്യത്തെ കർഷകർക്കും കയറ്റുമതി മേഖലയ്ക്കും വലിയ കരുത്താകുമെന്ന് കൂടിക്കാഴ്ചയിൽ വിലയിരുത്തി. യുദ്ധസമാനമായ സാഹചര്യത്തിലും പ്രവാസികൾക്കും ഗൾഫ് ജനതയ്ക്കും ആവശ്യമായ സാധനങ്ങൾ മുടക്കമില്ലാതെ ലഭ്യമാക്കുമെന്നും യൂസഫലി പറഞ്ഞു.

Also read: