11/04/2026
[fontresizer_tawhidurrahmandear_widget]

‘വോട്ട് ചെയ്യുന്നത് തടയുമെന്ന് ഭീഷണി; അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണം’: ജി സുധാകരൻ ഹൈക്കോടതിയിൽ

 ‘വോട്ട് ചെയ്യുന്നത് തടയുമെന്ന് ഭീഷണി; അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണം’: ജി സുധാകരൻ ഹൈക്കോടതിയിൽ

കൊച്ചി: വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ കേന്ദ്രസേനയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരൻ ഹൈക്കോടതിയിൽ. മണ്ഡലത്തിലെ 195 ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും തനിക്കും വോട്ടർമാർക്കും സുരക്ഷിതമായി പോളിങ് സ്റ്റേഷനിലെത്താൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് മുൻ മന്ത്രി ഹരജി നൽകിയത്.

ഇത്തവണ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന തനിക്ക് നേരെ വലിയ തോതിലുള്ള ഭീഷണിയുണ്ടെന്ന് ഹരജിയിൽ പറയുന്നു. പ്രചാരണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതായും തനിക്കും ഡ്രൈവർക്കും നേരെ വധഭീഷണിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം ഏരിയാ കമ്മിറ്റിയംഗം പ്രശാന്ത് എസ് കുട്ടി, ലോക്കൽ കമ്മിറ്റിയംഗം അരുൺ ലാൽ, എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാസ് കെ പൊന്നാടത്ത് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

“20 വർഷം എംഎൽഎയും 10 വർഷം മന്ത്രിയുമായിരുന്നിട്ടും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തന്നെയും പ്രവർത്തകരെയും ലക്ഷ്യമിടുകയാണ്. ഉദ്യോഗസ്ഥരെയും പൊലീസിനെയും ഒരു രാഷ്ട്രീയ പാർട്ടി നിയന്ത്രിക്കുന്നതിനാൽ പരാതികളിൽ നടപടിയുണ്ടാകുന്നില്ല.” ജി സുധാകരൻ പറഞ്ഞു

ഒൻപതാം തീയതി നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാരെ തടയാനും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്ന് ഹചജിയിൽ ആശങ്ക പ്രകടിപ്പിക്കുന്നു. ജനങ്ങൾക്ക് നിർഭയമായി വോട്ട് രേഖപ്പെടുത്താൻ കേന്ദ്രസേനയുടെ സാന്നിധ്യം അനിവാര്യമാണെന്ന് സുധാകരൻ കോടതിയെ അറിയിച്ചു.

Also read: