01/04/2026
[fontresizer_tawhidurrahmandear_widget]

‘ക്രിസ്ത്യാനികളെ ചുമക്കുന്നത് ബിജെപിയുടെ മാന്യതകൊണ്ട്’- ആക്ഷേപവുമായി പി.സി ജോർജ്

 ‘ക്രിസ്ത്യാനികളെ ചുമക്കുന്നത് ബിജെപിയുടെ മാന്യതകൊണ്ട്’- ആക്ഷേപവുമായി പി.സി ജോർജ്

കോട്ടയം: വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർക്കെതിരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപമുന്നയിച്ച് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ദേശീയ നിർവാഹകസമിതി അംഗവുമായ പി.സി ജോർജ്. രാജ്യത്ത് വെറും രണ്ടേകാൽ ശതമാനം മാത്രമുള്ള ക്രിസ്ത്യാനികളെ ബിജെപി ചുമന്നുകൊണ്ട് നടക്കുന്നത് പാർട്ടിയുടെ മാന്യത കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

സഭയിലെ ചില പിതാക്കന്മാർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരത്തിലാണ് സംസാരിക്കുന്നത്. ഇത്തരക്കാർ എന്ത് ഊളത്തരവും പറഞ്ഞുനടക്കുകയാണെന്നും ബിജെപി എന്ന് കേൾക്കുമ്പോൾ ഇവർക്ക് ഹാലിളകുകയാണെന്നും ജോർജ് വിമർശിച്ചു. നിയമഭേദഗതിയിൽ ആർക്കും ആശങ്ക വേണ്ടെന്നും സഭാ മേലധ്യക്ഷന്മാരുടെ വാക്കുകൾ താനോ സാധാരണ ക്രിസ്ത്യാനികളോ പരിഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ക്രിസ്ത്യാനികളെ ഇത്രയേറെ അംഗീകരിച്ച മറ്റൊരു രാഷ്ട്രീയ പാർട്ടിയുമില്ല. കോൺഗ്രസ് ഭരണകാലത്ത് പോലും ഇത്രയധികം ക്രൈസ്തവ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടില്ല. ഇതൊക്കെ മറച്ചുവെച്ച് ബിഷപ്പുമാർ ഊളത്തരം വിളിച്ചു പറയരുത്.” – പി.സി ജോർജ് പറഞ്ഞു.

ബിജെപി ഭരണത്തിന് കീഴിൽ ക്രൈസ്തവ സമൂഹം സുരക്ഷിതരാണെന്നും എന്നാൽ ചില ബിഷപ്പുമാർക്ക് തലയ്ക്ക് സ്ഥിരതയില്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പി.സി ജോർജിന്റെ ഈ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുകയാണ്.

Also read: