28/04/2026
[fontresizer_tawhidurrahmandear_widget]

‘ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വാസം’; വെടിവെപ്പിനെ അപലപിച്ച് നരേന്ദ്ര മോദി

 ‘ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വാസം’; വെടിവെപ്പിനെ അപലപിച്ച് നരേന്ദ്ര മോദി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച അദ്ദേഹം, ട്രംപ് സുരക്ഷിതനാണെന്ന വാർത്ത ആശ്വാസകരമാണെന്നും വ്യക്തമാക്കി. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യങ്ങളിൽ അക്രമത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് മോദി ഓർമിപ്പിച്ചു. ഇത്തരം ആക്രമണങ്ങൾ അസന്ദിഗ്‌ധമായി അപലപിക്കപ്പെടേണ്ടതാണെന്നും, ട്രംപിന്റെയും കുടുംബത്തിന്റെയും സുരക്ഷയിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കുറിച്ചു.

വാഷിങ്ടൺ ഡിസിയിലെ വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്ത് ഇന്നലെ വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നർ നടന്നുകൊണ്ടിരിക്കെ ഒരു തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് ഡൊണാൾഡ് ട്രംപിനെയും വാൻസിനെയും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തുനിന്നും മാറ്റി. ട്രംപിനൊപ്പം പ്രഥമ വനിതയും വൈസ് പ്രസിഡന്റും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

Also read: