10/06/2026
[fontresizer_tawhidurrahmandear_widget]

‘നിങ്ങള്‍ ആഘോഷിക്ക്’; വോട്ടെണ്ണല്‍ ദിവസം അഖില്‍ മാരാര്‍ ആശുപത്രിയില്‍

 ‘നിങ്ങള്‍ ആഘോഷിക്ക്’; വോട്ടെണ്ണല്‍ ദിവസം അഖില്‍ മാരാര്‍ ആശുപത്രിയില്‍

അഖില്‍ മാരാര്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആശുപത്രിയിൽ നിന്നുമുള്ള വിഡിയോ പങ്കുവച്ച് അഖിൽ മാരാർ. ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് അഖിൽ ആശുപത്രിയിലെത്തിയത്. എല്ലാവരും വോട്ടെണ്ണല്‍ വീട്ടില്‍ ആഘോഷിക്കുമ്പോള്‍ തങ്ങളുടെ ആഘോഷം ആശുപത്രിയിലാണെന്ന് അഖില്‍ പറഞ്ഞു.

‘എല്ലാവരും തിരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഫലം ഒക്കെ ആഘോഷിച്ച് ഞങ്ങളും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകൾക്കും ഹാപ്പി ആഘോഷം. ഞങ്ങൾ ആശുപത്രിയിൽ ആഘോഷിക്കും. അപ്പോൾ ആഘോഷിക്ക്’ – സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ അഖിൽ പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ഥിയായി അഖില്‍ മാരാര്‍ മത്സരിച്ച തൃക്കാക്കരയില്‍ അദ്ദേഹം പിന്നിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.

Also read: