03/06/2026
[fontresizer_tawhidurrahmandear_widget]

‘ഇസ്രയേൽ കരാർ ലംഘിക്കുന്നു’;24 മണിക്കൂറിനിടെ 17 ഓളം സൈനികപോസ്റ്റുകളും വാഹനങ്ങളും തകർത്ത് ഹിസ്ബുല്ല

 ‘ഇസ്രയേൽ കരാർ ലംഘിക്കുന്നു’;24 മണിക്കൂറിനിടെ 17 ഓളം സൈനികപോസ്റ്റുകളും വാഹനങ്ങളും തകർത്ത് ഹിസ്ബുല്ല

ബെയ്‌റൂത്ത്: ലബനനിലെ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് ശക്തമായി തിരിച്ചടിച്ച് ഹിസ്ബുല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ തെക്കൻ ലബനനിൽ ഇസ്രയേൽ സൈനിക പോസ്റ്റുകൾക്കും വാഹനങ്ങൾക്കും പതിനോഴോളം ആക്രമണങ്ങൾ ഹിസ്ബുല്ല നടത്തിയതായി ഇറാൻ ഔദ്യോഗിക മാധ്യമമായ തസ്‌നീം ന്യൂസ് റിപ്പോർട്ട് ചെയ്തു. അതിർത്തി മേഖലയിലെ ഇസ്രയേൽ കടന്നുകയറ്റത്തിനും വ്യോമാക്രമണങ്ങൾക്കും മറുപടിയായാണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള ഈ ആക്രമണങ്ങളെന്ന ഹിസ്ബുല്ല വ്യക്തമാക്കി. ഇസ്രയേൽ സൈന്യത്തിന്റെ ബുൾഡോസറുകളെയും സൈനിക വാഹനങ്ങളെയും ലക്ഷ്യമിട്ട് എഫ്പിവി ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, ഹിസ്ബുല്ല നടത്തുന്ന നീക്കങ്ങൾക്ക് തക്കതായ മറുപടി നൽകുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ വാദം. കരാറിന് ശേഷം തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആയിരത്തിലധികം ആക്രമണങ്ങൾ നടത്തിയതായും മുന്നൂറ്റി അൻപതിലധികം പേരെ വധിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇരുവിഭാഗവും പരസ്പരം കരാർ ലംഘനം ആരോപിക്കുന്നതോടെ ലെബനൻ അതിർത്തിയിലെ സമാധാനം വീണ്ടും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ പോരാട്ടങ്ങൾക്കിടയിൽ തെക്കൻ ലെബനനിലെ സാധാരണക്കാർക്കും ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ കേന്ദ്രങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിരവധി സാധാരണക്കാർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര ചർച്ചകൾ വാഷിംഗ്ടണിൽ നടക്കുന്നുണ്ടെങ്കിലും അതിർത്തിയിലെ വെടിവെയ്പ്പുകൾക്കും ഡ്രോൺ ആക്രമണങ്ങൾക്കും ഇപ്പോഴും കുറവില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Also read: