19/07/2026
[fontresizer_tawhidurrahmandear_widget]

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം:മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ

 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം:മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ

ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയ്ക്ക് വൻ നേട്ടവും തിളക്കമാർന്ന അംഗീകാരങ്ങളും സ്വന്തമായി. ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച നടനുള്ള അവാർഡ് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി സ്വന്തമാക്കി.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന നിഗൂഢവും ശക്തവുമായ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പ്രകടനമാണ് മമ്മൂട്ടിയെ നാലാം തവണയും രാജ്യത്തെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനാക്കിയത്. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ അസാധാരണമായ അഭിനയമികവ് ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മിയെ തിരഞ്ഞെടുക്കപ്പെട്ടു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ ‘ അങ്ങു വാന കോണില്’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ മികച്ച ഗായികയാക്കിയത്. മികച്ച ഛായാഗ്രഹത്തിനുള്ള പുരസ്‌കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാൽ നേടി. മികച്ച മലയാള സിനിമയായി ഫെമിനിച്ചി ഫാത്തിമ തെരഞ്ഞെടുക്കപ്പെട്ടു.

Also read: