02/06/2026
[fontresizer_tawhidurrahmandear_widget]

‘ലമീൻ പ്രകടിപ്പിച്ചത് ലക്ഷക്കണക്കിന് സ്പാനിഷ് ജനതയ്ക്ക് ഫലസ്തീനോടുള്ള ഐക്യദാർഢ്യം; അവനെക്കുറിച്ച് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടി’-പിന്തുണച്ച് പെഡ്രോ സാഞ്ചെസ്

 ‘ലമീൻ പ്രകടിപ്പിച്ചത് ലക്ഷക്കണക്കിന് സ്പാനിഷ് ജനതയ്ക്ക് ഫലസ്തീനോടുള്ള ഐക്യദാർഢ്യം; അവനെക്കുറിച്ച് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടി’-പിന്തുണച്ച് പെഡ്രോ സാഞ്ചെസ്

മാഡ്രിഡ്: ബാഴ്‌സലോണയുടെ കിരീടവിജയ ആഘോഷങ്ങൾക്കിടയിൽ ഫലസ്തീൻ പതാക ഉയർത്തിയ കൗമാരതാരം ലമീൻ യമാലിനെതിരെ ഉയർന്ന ഇസ്രയേലി വിമർശനങ്ങളെ തള്ളി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ്. യമാലിന്റെ നീക്കം വെറുപ്പ് പരത്തുന്നതാണെന്ന വാദങ്ങളെ പൂർണമായി തള്ളിയ പ്രധാനമന്ത്രി, താരം ചെയ്തത് ഓരോ സ്പാനിഷ് പൗരന്റെയും വികാരമാണെന്ന് വ്യക്തമാക്കി.

‘ദശലക്ഷക്കണക്കിന് സ്പാനിഷ് ജനതയ്ക്ക് ഫലസ്തീനോടുള്ള അതേ ഐക്യദാർഢ്യം തന്നെയാണ് ലമീൻ യമാലും പ്രകടിപ്പിച്ചത്; അവനെക്കുറിച്ച് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടി!’-സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് തന്റെ എക്‌സ് ഹാൻഡിലിൽ കുറിച്ചു.

ഒരു രാജ്യത്തിന്റെ പതാക ഉയർത്തുന്നത് വെറുപ്പ് പരത്തലാണെന്ന് പറയുന്നവർക്ക് ഒന്നുങ്കിൽ ഭ്രാന്ത് പിടിച്ചതായിരിക്കണം, അല്ലെങ്കിൽ അവർ സ്വന്തം അപകർഷതാബോധത്താൽ അന്ധരായിരിക്കണം എന്നും സാഞ്ചെസ് കടുത്ത ഭാഷയിൽ വിമർശിച്ചു.

മെയ് 11-ന് നടന്ന ബാഴ്‌സലോണയുടെ ലാ ലിഗ ചാമ്പ്യൻഷിപ്പ് പരേഡിനിടെയായിരുന്നു 18-കാരനായ ലമീൻ യമാൽ ഫലസ്തീൻ പതാകയുമേന്തി ഗസ്സയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇതിനെതിരെ ഇസ്രയേലി നേതാക്കളും സ്‌പെയിനിലെ വലതുപക്ഷ നേതാക്കളും രംഗത്തുവന്ന പശ്ചാത്തലത്തിലാണ് സ്പാനിഷ് പ്രധാനമന്ത്രി തന്നെ നേരിട്ട് താരത്തിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയത്. ഔദ്യോഗികമായി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യം കൂടിയാണ് സ്‌പെയിൻ.

Also read: