02/06/2026
[fontresizer_tawhidurrahmandear_widget]

സമാധാന ചർച്ചകൾക്കിടെ ഇറാനിൽ വീണ്ടും യുഎസ് ആക്രമണം

 സമാധാന ചർച്ചകൾക്കിടെ ഇറാനിൽ വീണ്ടും യുഎസ് ആക്രമണം

തെഹ്‌റാൻ: സമാധാന ചർച്ചകൾക്ക് തിരിച്ചടിയായി ഇറാനിൽ യുഎസ് ആക്രമണം. ദക്ഷിണ ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. യുഎസ് സൈനികർക്ക് ഭീഷണിയായിട്ടുള്ള മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും കടിലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ബോട്ടുകളുമാണ് ആക്രമിച്ചതെന്നാണ് യുഎസ് വിശദീകരണം. നിലവിലെ വെടിനിർത്തൽ കരാറിനെ മാനിച്ച് വളരെ നിയന്ത്രണങ്ങളോടെയാണ് സൈന്യം നീങ്ങിയതെന്നും യുഎസ് വക്താവ് അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ചർച്ചകൾക്കായി ഇറാന്റെ വിദേശകാര്യമന്ത്രിയും പാർലമെന്റ് സ്പീക്കറും ഉൾപ്പെടെയുള്ള ഉന്നതതല സംഘം ഖത്തർ പ്രധാനമന്ത്രിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ചർച്ചകൾ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയെങ്കിലും, ഒരു മികച്ച കരാറിൽ എത്തിയില്ലെങ്കിൽ ചർച്ചകൾ അവസാനിപ്പിച്ച് വീണ്ടും ശക്തമായ യുദ്ധത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. കൂടാതെ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം പൂർണമായും യുഎസിന് കൈമാറണമെന്ന കടുത്ത നിർദേശവും ട്രംപ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഒപ്പം മിഡിലീസ്റ്റിലെ കൂടുതൽ രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന ആവശ്യവും അമേരിക്ക ചർച്ചകളിൽ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇറാന്റെ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന സാമ്പത്തിക ആസ്തികൾ വിട്ടുകിട്ടുന്ന കാര്യത്തിലും യുറേനിയം കൈമാറ്റത്തിലും ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്.

Also read: