04/06/2026
[fontresizer_tawhidurrahmandear_widget]

‘വീണ്ടും പരീക്ഷയെഴുതാൻ ധൈര്യമില്ല’;നീറ്റ് പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥിനി കൂടി ജീവനൊടുക്കി

 ‘വീണ്ടും പരീക്ഷയെഴുതാൻ ധൈര്യമില്ല’;നീറ്റ് പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥിനി കൂടി ജീവനൊടുക്കി

ഭോപാൽ: നീറ്റ് എൻട്രൻസ് പരീക്ഷ പേപ്പർ ചോർന്ന വിഷമത്തിൽ ഒരു വിദ്യാർത്ഥിനി കൂടി ജീവനൊടുക്കി. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലാണ് സംഭവം. വീണ്ടുമൊരു പരീക്ഷ എഴുതാൻ തനിക്ക് ധൈര്യമില്ലെന്ന് എഴുതിവെച്ചാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് എഴുതിയ പരീക്ഷയിൽ ഉണ്ടായ ക്രമക്കേടും വീണ്ടും പരീക്ഷ എഴുതണോ എന്ന ആശങ്കയും വിദ്യാർത്ഥികളിൽ വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ദേശീയ തലത്തിൽ മെഡിക്കൽ പ്രവേശനത്തിനായി ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള അഴിമതി ആരോപണങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. ഇതിനെതിരെ രാജ്യവ്യാപകമായി വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ പ്രതിഷേധത്തിലാണ്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വിദ്യാർത്ഥിനിയുടെ മരണം. മെയ് അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 14 വിദ്യാർത്ഥികൾ ഇതിനോടകം നീറ്റ് പരീക്ഷപ്പേപ്പർ ചോർന്ന സംഭവത്തിൽ ജീവനൊടുക്കിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കിയ ദിവസം തന്നെ 5 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നു.

Also read: