20/07/2026
[fontresizer_tawhidurrahmandear_widget]

കോണ്ടം വീട്ടുമുറ്റത്ത് കണ്ടത് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചു; കുണ്ടറയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകൻ പിടിയിൽ

 കോണ്ടം വീട്ടുമുറ്റത്ത് കണ്ടത് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചു; കുണ്ടറയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകൻ പിടിയിൽ

കൊല്ലം: കുണ്ടറയിൽ ഭാര്യാമാതാവിനെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മരുമകൻ അറസ്റ്റിൽ. കുണ്ടറ സ്വദേശിയായ 39-കാരൻ ഷാനാണ് പോലീസ് പിടിയിലായത്. അതിക്രമത്തിന് ഇരയായ അമ്മായിയമ്മ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.

തന്നെ കെട്ടിയിട്ട ശേഷം പ്രകൃതിവിരുദ്ധമായ രീതിയിൽ ഉൾപ്പെടെ ഷാൻ പീഡിപ്പിച്ചെന്നാണ് സ്ത്രീയുടെ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം വീട്ടുപറമ്പിൽ ഗർഭനിരോധന ഉറ കണ്ടതിനെ തുടർന്ന് ഇവർ ഈ വിവരം സൗദി അറേബ്യയിലുള്ള മകളെ അറിയിച്ചിരുന്നു. താൻ നാട്ടിലില്ലാത്ത സമയത്ത് ഇതെങ്ങനെ വന്നുവെന്ന ചോദ്യവുമായി വിദേശത്തിരുന്ന് യുവതി ഭർത്താവ് ഷാനുമായി ഫോണിൽ വഴക്കിട്ടു. ഇതിനു കാരണം അമ്മായിയമ്മയാണെന്ന വൈരാഗ്യത്തിലാണ് ഷാൻ ഇവരെ ക്രൂരമായി ഉപദ്രവിച്ചത്.

ജൂൺ 23-ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കുണ്ടറ പോലീസ് അന്നുതന്നെ ഷാനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. ഏറെക്കാലമായി ഭാര്യാമാതാവിനും മക്കൾക്കുമൊപ്പമായിരുന്നു ഇയാളുടെ താമസം.

Also read: