05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Sexual Assault Case

Main story

ട്രെയിനില്‍ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം; അസം സ്വദേശി അറസ്റ്റിൽ

മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അസം സ്വദേശി റോയൽ രാജു (30) വാണ് പിടിയിലായത്. കോയമ്പത്തൂർRead More

Kerala

നെഞ്ചിൽ അമ്മയെന്ന് ടാറ്റൂ; ഒരേദിവസം രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; കുടുക്കിയത് പ്രണയം നടിച്ച്

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് ഒരേദിവസം ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കെ.വി അനുരാജിനെ (23) പോത്തൻകോട് പൊലീസ് കണ്ണൂരിൽ നിന്ന് രഹസ്യനീക്കത്തിലൂടെയാണ് പിടികൂടിയത്. ഒരേ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരികളായ 14Read More

Main story

‘മാറേണ്ടത് പെൺകുട്ടികളുടെ വസ്ത്രമല്ല, ആൺകുട്ടികളുടെ പെരുമാറ്റം’; ലൈംഗികാതിക്രമ കേസിൽ ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകളിൽ നിർണായകവും പ്രസക്തവുമായ നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. പെൺകുട്ടികളുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കുകയല്ല വേണ്ടതെന്നും ആൺകുട്ടികളെ മാന്യമായി പെരുമാറാൻ പഠിപ്പിക്കുകയാണ് സമൂഹത്തിന്റെ ഉത്തരവാദിത്തമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിന് പകരം പുരുഷന്മാരുടെ ചിന്താഗതിയിലും പെരുമാറ്റത്തിലുമാണ് മാറ്റം വരേണ്ടത്. ഒരു സ്ത്രീ ധരിക്കുന്ന വസ്ത്രം അവർക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് യാതൊരു തരത്തിലും ന്യായീകരണമല്ലെന്നും വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. ലൈംഗികാതിക്രമ കേസിൽ പ്രതിയെ വെറുതെവിട്ട കീഴ്ക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി [&Read More

Kerala

കോന്നി വിദ്യാർത്ഥിനിയുടെ പീഡന പരാതി വ്യാജം; മൊഴിമാറ്റി പെൺകുട്ടി, പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാ

കോന്നി: സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന ഒമ്പതാം ക്ലാസുകാരിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടി തന്റെ മുൻ മൊഴി മാറ്റിപ്പറയുകയും ചെയ്തു. വൈദ്യപരിശോധനാ റിപ്പോർട്ടും പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും ശനിയാഴ്‌ച രാത്രി തന്നെ പോലീസ് വിട്ടയച്ചു. പ്രണയനൈരാശ്യമാണ് ഇത്തരമൊരു വ്യാജപരാതിക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ തുടരന്വേഷണം നടത്തി റഫർ റിപ്പോർട്ട് നൽകാനാണ് പോലീസിന്റെ നീക്കം. കോന്നിയിലെ കൂടൽ സ്റ്റേഷൻ [&Read More

Kerala

കോണ്ടം വീട്ടുമുറ്റത്ത് കണ്ടത് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചു; കുണ്ടറയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകൻ

കൊല്ലം: കുണ്ടറയിൽ ഭാര്യാമാതാവിനെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മരുമകൻ അറസ്റ്റിൽ. കുണ്ടറ സ്വദേശിയായ 39Read More

Main story

പീഡനക്കേസ് പ്രതി ആൾദൈവം ആശാറാം ബാപ്പുവിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ; അനുമതി നൽകി

ജോധ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആൾദൈവം ആശാറാം ബാപ്പുവിന് ജയിലിൽ ചില പ്രത്യേക സൗകര്യങ്ങൾ തുടരാൻ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടു. ജോധ്പൂർ സെൻട്രൽ ജയിൽ അധികൃതർക്കാണ് കോടതി ഈ നിർദേശം നൽകിയിരിക്കുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം, പ്രത്യേക കിടക്ക, കിടക്കവിരി എന്നിവ ഉപയോഗിക്കാൻ ആശാറാമിന് ഇതിലൂടെ അനുമതി ലഭിക്കും. ജസ്റ്റിസ് സഞ്ജീവ് പ്രകാശിന്റെ സിവിൽ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ജയിലിനുള്ളിലായി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ഒരു തടവുകാരന്റെ മൗലികാവകാശങ്ങൾ [&Read More

Kerala

‘അപകടത്തേക്കാൾ നോവിച്ചത് അയാളുടെ ക്രൂരത; നെഞ്ചിൽ പാടുകളുണ്ട്, ആ ട്രോമ മാറിയിട്ടില്ല’; സഹായിക്കാനെന്ന

കായംകുളം: അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്നു കിടന്ന തനിക്ക് നേരെ സഹായഹസ്തവുമായി എത്തിയവരിൽ നിന്നും ഇത്തരമൊരു ക്രൂരത പ്രതീക്ഷിച്ചില്ലെന്ന് കായംകുളത്ത് ലൈംഗികാതിക്രമത്തിന് ഇരയായ യുവതി. പരുക്കേറ്റതിനേക്കാൾ വലിയ വേദനയാണ് പ്രതിയായ സിനിൽ സവാദിന്റെ പ്രവർത്തിയിൽ നിന്നുണ്ടായതെന്നും ആ ട്രോമയിൽ നിന്ന് താൻ ഇപ്പോഴും മുക്തയായിട്ടില്ലെന്നും യുവതി വെളിപ്പെടുത്തി. റോഡപകടത്തിന് പിന്നാലെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട തന്നെ ഓട്ടോയിലേക്ക് കയറ്റാനെന്ന മട്ടിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദ് സമീപിച്ചത്. എന്നാൽ സഹായിക്കുന്നതിന് പകരം വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി [&Read More

Main story

ലൈംഗികാതിക്രമ കേസ്:  രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി; ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ

എറണാകുളം: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചുമത്തപ്പെട്ട കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രകടമാണെന്ന് വ്യക്തമാക്കിയ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, പത്തു ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ ഗുരുതരമായ നിരീക്ഷണങ്ങൾ നടത്തിയ കോടതി, ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ അത് റദാക്കുമെന്ന കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രഞ്ജിത്തിന്റെ പ്രായം, ആരോഗ്യസ്ഥിതി, സാമൂഹിക പശ്ചാത്തലം എന്നിവ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ചുമത്തപ്പെട്ട കുറ്റങ്ങൾക്ക് അഞ്ചു [&Read More

Kerala

ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യമില്ല; മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. തിങ്കളാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം ഏഴാം തീയതിയിലേക്ക് മാറ്റി. ഇന്ന് എറണാകുളം സബ് ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിന് മുൻപ് തന്നെ പോലീസ് കസ്റ്റഡി അപേക്ഷയിൽ കോടതി തീരുമാനമെടുത്തു. കേസിൽ വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി [&Read More

Kerala

‘കാരവനിൽ വച്ച് നടിയെ കയറിപ്പിടിച്ചു; പോലീസ് നടപടി ഭയന്ന് നടൻ്റെ വാഹനത്തിൽ രക്ഷപ്പെടാൻ

കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. അതീവരഹസ്യമായി നീങ്ങിയ കൊച്ചി സിറ്റി പോലീസ്, തൊടുപുഴ മുട്ടത്തിന് സമീപം വച്ച് സിനിമാ നടന്റെ കാറിൽ യാത്ര ചെയ്യുകയായിരുന്ന രഞ്ജിത്തിനെ സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് രാവിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് മാറ്റി. താൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനിൽ വച്ച് രഞ്ജിത്ത് കയറിപ്പിടിച്ചെന്നാണ് നടി നൽകിയ മൊഴി. [&Read More