20/07/2026
[fontresizer_tawhidurrahmandear_widget]

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നാളെ മുതൽ നേരിയ ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി 

 സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നാളെ മുതൽ നേരിയ ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി 

തിരുവനന്തപുരം: കടുത്ത ചൂടും കാലവർഷത്തിന്റെ കുറവും മൂലം സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് നാളെ രാത്രി മുതൽ നേരിയ ആശ്വാസമാകും. പ്രതിസന്ധി പരിഹരിക്കുന്നതിനായി പുറത്തുനിന്ന് അടിയന്തരമായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സംസ്ഥാന പവർ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഒരു വർഷത്തേക്കാണ് ഈ അധിക വൈദ്യുതി ലഭ്യമാകുക.

പൊതുമേഖലാ സ്ഥാപനമായ എൻടിപിസി, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻ എന്നിവയിൽ നിന്ന് 100 മെഗാവാട്ട് വീതമാണ് വാങ്ങുന്നത്. ആവശ്യകതയേറുന്ന രാത്രികാലങ്ങളിൽ യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. ഇത് രാത്രി 7 മുതൽ പുലർച്ചെ 2 വരെയുള്ള അപ്രഖ്യാപിത പവർകട്ടുകളുടെ ദൈർഘ്യം കുറയ്ക്കാൻ സഹായിക്കും.

അതേസമയം, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടെങ്കിൽ സമയക്രമം ജനങ്ങളെ മുൻകൂട്ടി അറിയിക്കണമെന്ന് റെഗുലേറ്ററി കമ്മീഷൻ കർശന നിർദ്ദേശം നൽകി. പ്രഖ്യാപിച്ചതിലും കൂടുതൽ സമയം ലോഡ്ഷെഡിങ് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കമ്മീഷൻ ഉദ്യോഗസ്ഥർക്ക് താക്കീത് നൽകിയിട്ടുണ്ട്.

Also read: