02/09/2026
[fontresizer_tawhidurrahmandear_widget]

എബ്രഹാം ലിങ്കൺ സന്ദർശനത്തിനു മുന്നോടിയായി പട്ടായയിൽ അനാശാസ്യ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്; 25 ലൈംഗിക തൊഴിലാളികൾ അറസ്റ്റിൽ | Pattaya Raid USS Abraham Lincoln Visit

 എബ്രഹാം ലിങ്കൺ സന്ദർശനത്തിനു മുന്നോടിയായി പട്ടായയിൽ അനാശാസ്യ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്; 25 ലൈംഗിക തൊഴിലാളികൾ അറസ്റ്റിൽ | Pattaya Raid USS Abraham Lincoln Visit

ബാങ്കോക്ക്: യുഎസ് വ്യോമസേനയുടെ കരുത്തുറ്റ ആണവ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ തായ്ലൻഡ് തീരത്ത് എത്തുന്നതിന് മുന്നോടിയായി വിനോദസഞ്ചാര നഗരമായ പട്ടായയിൽ അനാശാസ്യകേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്(Pattaya Raid USS Abraham Lincoln Visit). പശ്ചിമേഷ്യൻ സമുദ്രമേഖലയിലെ ദീർഘകാല സൈനിക ദൗത്യത്തിന് ശേഷം വിശ്രമത്തിനും അറ്റകുറ്റപ്പണികൾക്കുമായി അയ്യായിരത്തോളം വരുന്ന അമേരിക്കൻ നാവികരും മറീനുകളുമാണ് തായ്ലൻഡിലേക്ക് എത്തുന്നത്. വിദേശ സൈനികരുടെ വൻവരവ് മുന്നിൽക്കണ്ട് നഗരത്തിൽ അനാശാസ്യ പ്രവർത്തനങ്ങളും മനുഷ്യക്കടത്തും തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക ഭരണകൂടവും പോലീസും സംയുക്തമായി തെരുവ് പരിശോധനകൾ ശക്തമാക്കിയത്.

ബീച്ച് റോഡുകളിൽ വ്യാപക റെയ്ഡ് | Pattaya Raid USS Abraham Lincoln Visit

പട്ടായ സിറ്റി പോലീസ് സ്റ്റേഷൻ, ടൂറിസ്റ്റ് പോലീസ്, എമിഗ്രേഷൻ വിഭാഗം, ചോൻ ബുരി പ്രവിശ്യാ സാമൂഹിക വികസന സുരക്ഷാ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പട്ടായ ബീച്ച് റോഡ്, സെക്കൻഡ് റോഡ് തുടങ്ങിയ പ്രധാന പൊതുമേഖലകളിൽ രാത്രികാല പരിശോധനകൾ നടത്തി. തെരുവ് കേന്ദ്രീകരിച്ച് ലൈംഗിക വ്യാപാരത്തിൽ ഏർപ്പെട്ടതായി സംശയിക്കുന്ന 25ഓളം പേരെ അധികൃതർ കസ്റ്റഡിയിലെടുത്തു. ഇവരിൽ 18 തായ് സ്വദേശികളും അഞ്ച് ലാവോസ് പൗരന്മാരും രണ്ട് ഉഗാണ്ടൻ വനിതകളും ഉൾപ്പെടും. ഇവർക്ക് പിഴ ചുമത്തുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

പൊതുസ്ഥലങ്ങളിലെ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനും ലോകോത്തര വിനോദസഞ്ചാര കേന്ദ്രമെന്ന പട്ടായയുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനുമാണ് കർശന നടപടികൾ സ്വീകരിക്കുന്നതെന്ന് പട്ടായ സിറ്റി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ലെഫ്റ്റനന്റ് കേണൽ സിരിവത് ഖച്ചാമാറ്റ് വ്യക്തമാക്കി. വരും ദിവസങ്ങളിലും ബീച്ച് മേഖലകളിലും നൈറ്റ് ലൈഫ് കേന്ദ്രങ്ങളിലും പരിശോധനകൾ കൂടുതൽ ഊർജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈംഗിക ചൂഷണം തടയുന്നതിനൊപ്പം കുട്ടികളെ ഭിക്ഷാടനത്തിനും കച്ചവടങ്ങൾക്കും നിർബന്ധിച്ച് ഇറക്കുന്നത് കണ്ടെത്തി തടയാൻ പ്രത്യേക സ്‌ക്വാഡുകൾ രംഗത്തുണ്ട്.

യുഎസ്എസ് എബ്രഹാം ലിങ്കൺ ലാം ചബാങ്ങിലേക്ക് | Pattaya Raid USS Abraham Lincoln Visit

പശ്ചിമേഷ്യയിൽ 250ഓളം ദിവസത്തെ സുരക്ഷാ ദൗത്യം പൂർത്തിയാക്കിയാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ സ്‌ട്രൈക്ക് ഗ്രൂപ്പ് മടക്കയാത്ര ആരംഭിച്ചത്. സെപ്റ്റംബർ രണ്ട് മുതൽ ആറ് വരെയുള്ള തീയതികളിൽ കപ്പൽ പട്ടായക്ക് സമീപമുള്ള ലാം ചബാങ് തുറമുഖത്ത് നങ്കൂരമിടും. അമേരിക്കയും തായ്ലൻഡും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി സൈനികർക്ക് വിശ്രമവും വിനോദവും ഉല്ലാസയാത്രയും ഒരുക്കുന്നതിൻരെ ഭാഗമായാണ് കപ്പൽ തായ് തീരത്തെത്തുന്നത്.

അയ്യായിരത്തോളം വിദേശ സൈനികർ ഒരേസമയം നഗരത്തിൽ എത്തുന്നതോടെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ വഴി വൻ സാമ്പത്തിക നേട്ടമാണ് പ്രാദേശിക വിപണി പ്രതീക്ഷിക്കുന്നത്. എങ്കിലും വിനോദസഞ്ചാരികളെ കബളിപ്പിക്കുന്നതും അമിത നിരക്ക് ഈടാക്കുന്നതും തടയാൻ പ്രാദേശിക ഭരണകൂടം വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സൈനികരുടെ സന്ദർശനം സുരക്ഷിതവും സുഗമവുമാക്കാൻ നഗരത്തിൽ ഉടനീളം സിസിടിവി നിരീക്ഷണവും കൺട്രോൾ റൂം സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കി.

Also read: