04/09/2026
[fontresizer_tawhidurrahmandear_widget]

വെള്ളം നിന്നുകൊണ്ട് കുടിക്കാൻ പാടില്ലേ? ശാസ്ത്രം പറയുന്നതിങ്ങനെ

 വെള്ളം നിന്നുകൊണ്ട് കുടിക്കാൻ പാടില്ലേ? ശാസ്ത്രം പറയുന്നതിങ്ങനെ

വെള്ളം എപ്പോഴും ഇരുന്നുകൊണ്ട് കുടിക്കണമെന്നാണ് പണ്ടുള്ളവർ പറയാറുള്ളത്. ഇത് വെറുമൊരു ശീലം മാത്രമല്ലെന്നും, ഇതിന് പിന്നിൽ കൃത്യമായ ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്നുമാണ് ആരോഗ്യവിദഗ്ധർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ശരീരത്തിന് ഒട്ടും ഗുണകരമല്ലെന്നും അത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പ്രമുഖ ഡയറ്റീഷ്യനായ ജൂഹി അറോറ വ്യക്തമാക്കുന്നു.

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ, അത് വളരെ വേഗത്തിൽ ദഹനനാളിയിലൂടെ ഒഴുകി ആമാശയത്തിലേക്ക് എത്തുന്നു. ഇത്ര വേഗത്തിൽ വെള്ളം ആഗിരണം ചെയ്യപ്പെടുന്നത് ദഹനപ്രക്രിയയെ കാര്യമായി തടസ്സപ്പെടുത്താൻ കാരണമാകും. പെട്ടെന്നുള്ള ഈ ഒഴുക്ക് വയറ്റിൽ പലതരം അസ്വസ്ഥതകൾക്കും ദഹനക്കേടിനും കാരണമാകാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇതിനുപുറമെ, ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും പോഷകങ്ങളും കരളിലേക്കും ദഹനനാളത്തിലേക്കും കൃത്യമായി എത്തുന്നതിനും ഈ ശീലം തടസ്സമാകുന്നുണ്ട്.

നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കാൽമുട്ടുകളെ നേരിട്ട് ബാധിക്കുമെന്നതിൽ വ്യക്തമായ ശാസ്ത്രീയ തെളിവുകളില്ലെങ്കിലും, ഇത് ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നുണ്ട്. നിന്നുകൊണ്ട് വെള്ളം കുടിക്കുന്ന സമയത്ത് ഞരമ്പുകൾ കൂടുതൽ പിരിമുറുക്കത്തിലാവുകയും, ഇത് കാലക്രമേണ സന്ധികളിൽ ദ്രാവകം അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യും. ഭാവിയിൽ ഇത് സന്ധിവാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇതെല്ലാം കൂടാതെ വൃക്കകളുടെ ആരോഗ്യത്തിനും ഈ ശീലം ദോഷകരമാണ്. നിന്നുകൊണ്ട് കുടിക്കുമ്പോൾ യാതൊരുവിധ ഫിൽട്ടറേഷനും നടക്കാതെ വെള്ളം ഉയർന്ന മർദ്ദത്തിൽ നേരെ വയറിന്റെ അടിഭാഗത്തേക്കാണ് പതിക്കുന്നത്. ഇതുവഴി ജലത്തിലെ മാലിന്യങ്ങൾ കൃത്യമായി അരിക്കപ്പെടാതെ മൂത്രസഞ്ചിയിൽ അടിഞ്ഞുകൂടുന്നതിനും, അത് വൃക്കകളുടെ സ്വാഭാവിക പ്രവർത്തനത്തെ തകരാറിലാക്കുന്നതിനും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു. അതിനാൽ എപ്പോഴും ഇരുന്ന് സാവധാനം വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും മികച്ചത്.

Also read: