06/08/2026
[fontresizer_tawhidurrahmandear_widget]

‘ഇറാനുമായി കരാറിലെത്താനാണ് താൽപ്പര്യം, ആരെയും കൊല്ലാൻ ആഗ്രഹമില്ല’- ഡൊണാൾഡ് ട്രംപ്

 ‘ഇറാനുമായി കരാറിലെത്താനാണ് താൽപ്പര്യം, ആരെയും കൊല്ലാൻ ആഗ്രഹമില്ല’- ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ നയതന്ത്ര തലത്തിലുള്ള ധാരണയിലെത്താനാണ് താൻ മുൻഗണന നൽകുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ആരെയും കൊല്ലുന്നതിനേക്കാൾ ഇറാനുമായി ഒരു കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്ന് ലാസ് വേഗാസിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

എന്നാൽ നയതന്ത്ര ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ സൈനിക നടപടി തന്നെയായിരിക്കും അടുത്ത ബദലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ആക്രമണത്തിനാണ് അമേരിക്ക പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇറാനിയൻ അധികൃതർ ചർച്ചകൾക്ക് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഈ നീക്കം താൽക്കാലികമായി നിർത്തിവെച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ആക്രമണം ഒഴിവാക്കണമെന്നും സംസാരിക്കാമെന്നും ഇറാൻ ഭരണകൂടം തന്നോട് അഭ്യർത്ഥിച്ചതായി ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാൻ ഈ വാദം നിഷേധിക്കുകയാണെന്നും യഥാർത്ഥ വസ്തുത എന്തെന്ന് മാധ്യമങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനെ ഒരു കാരണവശാലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാട് ട്രംപ് ആവർത്തിച്ചു. ഇറാനുമായുള്ള തർക്കങ്ങൾ പരിഹരിക്കപ്പെടുന്നതോടെ ആഗോള വിപണിയിൽ എണ്ണ, പെട്രോൾ വില ഗണ്യമായി കുറയുമെന്നും പ്രശ്‌നങ്ങൾ അവസാനിച്ചാലുടൻ വില താഴേക്ക് കൂപ്പുകുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: