08/09/2026
[fontresizer_tawhidurrahmandear_widget]

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പശ്ചിമബംഗാൾ സ്വദേശി പിടിയിൽ; കൊല്ലപ്പെട്ട സ്ത്രീ ഭാര്യയല്ലെന്നും 2 മാസം മുമ്പ് പരിചയപ്പെട്ടതാണെന്നും മൊഴി

 അട്ടപ്പാടി ഇരട്ടക്കൊലപാതകം: പശ്ചിമബംഗാൾ സ്വദേശി പിടിയിൽ; കൊല്ലപ്പെട്ട സ്ത്രീ ഭാര്യയല്ലെന്നും 2 മാസം മുമ്പ് പരിചയപ്പെട്ടതാണെന്നും മൊഴി

പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ സ്ത്രീയുടെയും പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശിയായ പ്രവോദ് ദാസ് പൊലീസിന്റെ പിടിയിലായി. പശ്ചിമബംഗാളിലെ അലിപ്വദാർ ഗ്രാമത്തിൽനിന്ന് അവിടുത്തെ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.

ബംഗാൾ സ്വദേശിയായ പ്രോണിത (35), മകൾ ജോഹിത (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും രണ്ടുമാസം മുമ്പ് മാത്രമാണ് ഇവരെ പരിചയപ്പെട്ടതെന്നും പ്രതി പൊലീസിന് മൊഴി നൽകി. ഇരുവരും തമ്മിലുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കൊപ്പം ജോലിക്കായി അട്ടപ്പാടിയിലേക്ക് പോകുകയാണെന്ന് ഭർത്താവിനോട് പറഞ്ഞ് പ്രോണിത യാത്രതിരിച്ചത്.

ഏകദേശം 20 ദിവസം മുമ്പ് അട്ടപ്പാടി ചീരക്കടവിലെ തോട്ടത്തിൽ തൊഴിലാളിയായെത്തിയ പ്രതി, കൊലപാതകത്തിന് ശേഷം കേരളം വിടുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും കൂടുതൽ ചോദ്യം ചെയ്യലിൽ മാത്രമേ ഇത് വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് അട്ടപ്പാടി പുതൂർഭാഗത്ത് ഭവാനിപ്പുഴയിലെ ചീരക്കടവിൽ മൂന്ന് ചാക്കുകളിലായി വെട്ടിമുറിച്ച നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഇന്നലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. ഫോറൻസിക്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് പൊലീസ്.

Also read: