19/10/2026
[fontresizer_tawhidurrahmandear_widget]

‘പോരാടാന്‍ തയ്യാറാകുന്ന നിങ്ങള്‍ക്ക് നന്ദി; ഗൗരി ലങ്കേഷ് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ ദിപ്‌കെയെ ദത്തുപുത്രനായി പ്രഖ്യാപിക്കുമായിരുന്നു’: ഐക്യദാര്‍ഢ്യവുമായി കവിത ലങ്കേഷ്

 ‘പോരാടാന്‍ തയ്യാറാകുന്ന നിങ്ങള്‍ക്ക് നന്ദി; ഗൗരി ലങ്കേഷ് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ ദിപ്‌കെയെ ദത്തുപുത്രനായി പ്രഖ്യാപിക്കുമായിരുന്നു’: ഐക്യദാര്‍ഢ്യവുമായി കവിത ലങ്കേഷ്

ബെംഗളൂരു: സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ കവിത ലങ്കേഷ് രംഗത്ത്. ഗൗരി ലങ്കേഷ് ഇന്ന് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയെ ദത്തുപുത്രനായി പ്രഖ്യാപിക്കുമായിരുന്നുവെന്ന് കവിത ലങ്കേഷ് വ്യക്തമാക്കി. ഫേസ്ബുക്ക് പേജില്‍ ദീപ്‌കെയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം കുറിച്ചത്.

‘ഗൗരി ലങ്കേഷ് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ അഭിജീത് ദിപ്‌കെയെ ദത്തുപുത്രനായി പ്രഖ്യാപിക്കുകയും പാറ്റകള്‍ക്കൊപ്പം പോരാടുകയും ചെയ്യുമായിരുന്നു,’ കവിത ഫേസ്ബുക്കില്‍ കുറിച്ചു. ചോദ്യങ്ങള്‍ ഉയര്‍ത്താനും പോരാടാനും തയ്യാറാകുന്ന നിങ്ങള്‍ക്ക് നന്ദി എന്ന് പറഞ്ഞ അവര്‍, ‘മകനെ നിനക്കൊപ്പം, ഐക്യദാര്‍ഢ്യം’ എന്ന് കൂട്ടിച്ചേര്‍ത്താണ് പോസ്റ്റ് അവസാനിപ്പിച്ചത്.

ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടന്ന പീപ്പിള്‍സ് ട്രൈബൂണലില്‍ പങ്കെടുത്ത ശേഷമാണ് കവിത ലങ്കേഷ് തന്റെ പിന്തുണ അറിയിച്ചത്. കവിത ലങ്കേഷിനൊപ്പമുള്ള ചിത്രങ്ങള്‍ അഭിജിത് ദിപ്‌കെയും തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ഗൗരി ലങ്കേഷിന്റെ നിലപാടുകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള കവിത ലങ്കേഷിന്റെ പിന്തുണ സമരത്തിന് പുതിയ ഊര്‍ജം പകര്‍ന്നിരിക്കുകയാണ്.

Also read: