29/10/2026
[fontresizer_tawhidurrahmandear_widget]

പ്രണയം നിരസിച്ചതിന് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പിന്നിൽ പെൺകുട്ടിയുടെ ക്വട്ടേഷനെന്ന് പരാതി; 16 പേർക്കെതിരെ കേസ്

 പ്രണയം നിരസിച്ചതിന് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പിന്നിൽ പെൺകുട്ടിയുടെ ക്വട്ടേഷനെന്ന് പരാതി; 16 പേർക്കെതിരെ കേസ്

ആലപ്പുഴ: പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ ക്വട്ടേഷൻ ആരോപണവുമായി കുടുംബം. ആലപ്പുഴ ഹരിപ്പാടാണ് സംഭവം.

പ്രണയം നിരസിച്ചതിലെ വിരോധത്താൽ പ്ലസ് വൺ വിദ്യാർഥിനിയാണ് ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ നൽകിയതെന്നാണ് പരിക്കേറ്റ വിദ്യാർഥിയുടെ അമ്മ ആരോപിക്കുന്നത്. പെൺകുട്ടിയുടെ സുഹൃത്തായ 19-കാരൻ ക്വട്ടേഷൻ ഏറ്റെടുക്കുകയും തുടർന്ന് പതിനാറോളം പേരടങ്ങുന്ന സംഘം ചേർന്ന് വിദ്യാർഥിയെ മർദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ 16 പേർക്കെതിരെ പരാതി നൽകിയിട്ടുണ്ടെങ്കിലും, ആരോപണത്തെക്കുറിച്ച് നിലവിൽ അറിയില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

Also read: