02/03/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യ ഇസ്രയേലിനൊപ്പം’; നെസെറ്റിൽ ചരിത്രം കുറിച്ച് പ്രധാനമന്ത്രി, മോദി ഇസ്രയേലിന്റെ ഉറ്റ സുഹൃത്തെന്ന്‌ നെതന്യാഹു

 ‘ഇന്ത്യ ഇസ്രയേലിനൊപ്പം’; നെസെറ്റിൽ ചരിത്രം കുറിച്ച് പ്രധാനമന്ത്രി, മോദി ഇസ്രയേലിന്റെ ഉറ്റ സുഹൃത്തെന്ന്‌ നെതന്യാഹു

ജറുസലേം: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ നടത്തിയ ചരിത്രപ്രധാനമായ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

ഇസ്രയേൽ നേരിട്ട ഹമാസ് ആക്രമണത്തെയും ഇന്ത്യയിലെ 26/11 മുംബൈ ഭീകരാക്രമണത്തെയും പരാമർശിച്ച പ്രധാനമന്ത്രി, ഇസ്രയേലിന്റെ വേദന ഇന്ത്യ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം രക്തവും ത്യാഗവും കൊണ്ട് എഴുതപ്പെട്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഹൈഫയുടെ മോചനത്തിനായി ജീവൻ ബലിയർപ്പിച്ച നാലായിരത്തിലധികം ഇന്ത്യൻ സൈനികരുടെ സ്മരണ അദ്ദേഹം പുതുക്കി.

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലായി മാറുന്ന ഈ പദ്ധതി മേഖലയിലെ വ്യാപാര-സാങ്കേതിക രംഗങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഏകദേശം 9 ബില്യൺ ഡോളറിന്റെ പ്രതിരോധ-സുരക്ഷാ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി മോദിയെ ‘ഇസ്രയേലിന്റെ ഉറ്റ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും കൂട്ടിച്ചേർത്തു.

Also read: