29/03/2026
[fontresizer_tawhidurrahmandear_widget]

‘നരേന്ദ്ര മോദിയെ എനിക്ക് ഇഷ്ടമാണ്, അദ്ദേഹത്തെ നേരിട്ട് കാണണം’- അനുമോൾ

 ‘നരേന്ദ്ര മോദിയെ എനിക്ക് ഇഷ്ടമാണ്, അദ്ദേഹത്തെ നേരിട്ട് കാണണം’- അനുമോൾ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധന പരസ്യമായി വെളിപ്പെടുത്തി നടി അനുമോൾ. താൻ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവാണ് അദ്ദേഹമെന്നും ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു. മുൻപ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോൾ കാണാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും ഒരു അഭിമുഖത്തിനിടെ അനുമോൾ വ്യക്തമാക്കി.

ബിജെപിയിലെ പ്രമുഖരായ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരെയും തനിക്ക് വലിയ ഇഷ്ടമാണെന്ന് അനുമോൾ പറഞ്ഞു. കൂടാതെ ഉണ്ണി മുകുന്ദൻ, അഖിൽ മാരാർ, വിവേക് ഗോപൻ എന്നിവരുടെ പ്രവർത്തനങ്ങളെയും താരം പ്രശംസിച്ചു. ഇവരെയെല്ലാം ഇഷ്ടപ്പെടാൻ കാരണം രാഷ്ട്രീയമല്ലെന്നും മറിച്ച് ഇവർ സമൂഹത്തിന് വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങളോടുള്ള ബഹുമാനമാണെന്നും താരം കൂട്ടിച്ചേർത്തു.

സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യുന്നവരെ താൻ എന്നും ബഹുമാനിക്കുമെന്നും രാഷ്ട്രീയത്തിനപ്പുറം വ്യക്തികളുടെ പ്രവർത്തനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും അനുമോൾ പറഞ്ഞു. ബിജെപി നേതാക്കളെ മാത്രമല്ല, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പ്രവർത്തനങ്ങളെയും താൻ ഇഷ്ടപ്പെടുന്നുണ്ടെന്ന് താരം വ്യക്തമാക്കി.

Also read: