30/03/2026
[fontresizer_tawhidurrahmandear_widget]

ആന്ധ്രാ സർക്കാരിന്റെ ഇഫ്താർ വിരുന്നിൽ നമസ്‌കാരത്തിൽ പങ്കുചേർന്ന് ചന്ദ്രബാബു നായിഡു

 ആന്ധ്രാ സർക്കാരിന്റെ ഇഫ്താർ വിരുന്നിൽ നമസ്‌കാരത്തിൽ പങ്കുചേർന്ന് ചന്ദ്രബാബു നായിഡു

വിജയവാഡ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ആന്ധ്രാ പ്രദേശ് സർക്കാർ സംഘടിപ്പിച്ച സംസ്ഥാനതല ഇഫ്താർ സംഗമത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പങ്കെടുത്തു. വിജയവാഡയിലെ വിദ്യാനഗർ കെബിഎൻ കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം അദ്ദേഹം പ്രാർത്ഥനകളിൽ പങ്കുചേരുകയും നോമ്പ് തുറക്കുകയും ചെയ്തു.

ഇഫ്താർ വിരുന്നിൽ സംസാരിക്കവെ മുസ്ലിം സമുദായത്തിന്റെ ക്ഷേമത്തിനായി വിപുലമായ പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മസ്ജിദുകളിലെ ഇമാമുമാർക്കും മൗസൻമാർക്കും നൽകാനുള്ള 45 കോടി രൂപയുടെ ഓണറേറിയം കുടിശ്ശിക ഉടൻ വിതരണം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുടങ്ങിയ ഈ തുക വരും ദിവസങ്ങളിൽ തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും.

പാവപ്പെട്ട മുസ്ലിം പെൺകുട്ടികളുടെ വിവാഹ ധനസഹായ പദ്ധതിയായ ‘ദുൽഹൻ’ പുനരാരംഭിക്കുമെന്നും അമരാവതിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഹജ്ജ് ഹൗസിന്റെ നിർമ്മാണം വേഗത്തിലാക്കുകയും സംസ്ഥാനത്തെ വഖഫ് ഭൂമികൾ കൈയേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികൾക്കൊപ്പം ഒരേ വരിയിലിരുന്ന് പ്രാർത്ഥനകൾ നിർവ്വഹിച്ച മുഖ്യമന്ത്രി, സംസ്ഥാനത്ത് മതസൗഹാർദ്ദവും സമാധാനവും നിലനിൽക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. മന്ത്രിമാരും ജനപ്രതിനിധികളും മതപണ്ഡിതരും ചടങ്ങിൽ സംബന്ധിച്ചു.

Also read: