17/04/2026
[fontresizer_tawhidurrahmandear_widget]

കാർ ഷെഡ്ഡിന്റെ ഇരുമ്പ് തൂൺ പൊട്ടി ആനയുടെ നെഞ്ചിൽ തുളച്ച് കയറി; കാട്ടാന ചരിഞ്ഞു

 കാർ ഷെഡ്ഡിന്റെ ഇരുമ്പ് തൂൺ പൊട്ടി ആനയുടെ നെഞ്ചിൽ തുളച്ച് കയറി; കാട്ടാന ചരിഞ്ഞു

കോഴിക്കോട്: ചക്കിട്ടപാറ മുതുകാട് പയ്യാനിക്കോട്ടയിൽ കാർ ഷെഡിന്റെ ഇരുമ്പ് തൂൺ നെഞ്ചിൽ തുളച്ചുകയറി കാട്ടാന ചരിഞ്ഞു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പയ്യാനിക്കോട്ട കിഴക്കയിൽ പറമ്പിൽ കണാരന്റെ കൃഷിയിടത്തിലാണ് സംഭവം.

കൃഷിയിടത്തിലിറങ്ങിയ ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ചേർന്ന് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാച്ചർമാർക്ക് നേരെ ഓടിയടുത്ത ആനയെ പേടിച്ച് ഉദ്യോഗസ്ഥർ കണാരന്റെ വീട്ടിൽ അഭയം പ്രാപിച്ചു. ഇതിനിടെ തിരിഞ്ഞോടിയ ആന കണാരന്റെ കാർ ഷെഡ് തകർക്കുകയായിരുന്നു. തകർന്ന ഷെഡിന്റെ ഇരുമ്പ് തൂൺ ആനയുടെ നെഞ്ചിൽ തുളച്ചുകയറുകയും ആന സംഭവസ്ഥലത്ത് തന്നെ ചരിയുകയുമായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Also read: