19/04/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട് പള്ളിമുറ്റത്ത് നവജാതശിശുവിന്റെ മൃതദേഹം; അമ്മ കസ്റ്റഡിയിൽ

 കോഴിക്കോട് പള്ളിമുറ്റത്ത് നവജാതശിശുവിന്റെ മൃതദേഹം; അമ്മ കസ്റ്റഡിയിൽ

കോഴിക്കോട്: നഗരമധ്യത്തിലെ മദർ ഓഫ് ഗോഡ് കത്തീഡ്രൽ പള്ളിക്ക് സമീപം ആറുമാസം വളർച്ചയെത്തിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനി ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്ക് പിൻവശത്തെ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം.

പാലക്കാട് നിന്നും എത്തിയ തീർത്ഥാടക സംഘമാണ് ഇന്ന് പുലർച്ചെ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫ്രാങ്കോയെ പോലീസ് തിരിച്ചറിഞ്ഞത്. പള്ളി പരിസരത്തെ വരാന്തയിൽ വെച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊക്കിൾക്കൊടി വേർപെടുത്താത്ത നിലയിലായിരുന്നു മൃതദേഹം.

നിലവിൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച യുവതിയെ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പോലീസും ഫോറൻസിക് വിദഗ്ധരും എത്തി വിശദമായ പരിശോധനകൾ നടത്തി.

Also read: