21/04/2026
[fontresizer_tawhidurrahmandear_widget]

പിന്തുടര്‍ന്നെത്തിയ പൊലീസ് വാഹനം ബൈക്കിലിടിച്ച് പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിക്ക്; മർദിച്ചതായും പരാതി

 പിന്തുടര്‍ന്നെത്തിയ പൊലീസ് വാഹനം ബൈക്കിലിടിച്ച് പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിക്ക്; മർദിച്ചതായും പരാതി

ആലപ്പുഴ: തോട്ടപ്പള്ളിയിൽ പൊലീസ് വാഹനം ബൈക്കിലിടിച്ച് രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വണ്ടാനം സ്വദേശികളായ ആഷിഖ്, ഷിനാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഈ മാസം 18ന് രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ മറ്റൊരു കേസിലെ പ്രതികളാണെന്ന് തെറ്റിദ്ധരിച്ച് അമ്പലപ്പുഴ പൊലീസ് പിന്തുടരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പൊലീസ് വാഹനം മനഃപൂർവ്വം ബൈക്കിലിടിച്ച് വീഴ്ത്തിയെന്നും തുടർന്ന് തങ്ങളെ മർദിച്ചെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. പരിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്.

അതേസമയം, ആരോപണങ്ങൾ അമ്പലപ്പുഴ പൊലീസ് നിഷേധിച്ചു. വിദ്യാർത്ഥികളുടെ ബൈക്ക് പൊലീസ് വാഹനത്തിൽ വന്നിടിക്കുകയായിരുന്നുവെന്നും മർദിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.

Also read: