23/04/2026
[fontresizer_tawhidurrahmandear_widget]

‘കരിയും കരിമരുന്നും അരുതെന്ന ഗുരുസന്ദേശത്തിന് പ്രസക്തിയേറി’: വെള്ളാപ്പള്ളി നടേശൻ

 ‘കരിയും കരിമരുന്നും അരുതെന്ന ഗുരുസന്ദേശത്തിന് പ്രസക്തിയേറി’: വെള്ളാപ്പള്ളി നടേശൻ

ചെട്ടികുളങ്ങര: കരിയും കരിമരുന്നും ഉപേക്ഷിക്കണമെന്ന ശ്രീനാരായണ ഗുരുദേവ സന്ദേശത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആഞ്ഞിലിപ്ര വടക്കൻകോവിൽ ഭഗവതീക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നിത്യേനയെന്നോണം മനുഷ്യജീവനുകൾ കവരുകയാണ്. താൻ നേതൃത്വം നൽകുന്ന ക്ഷേത്രങ്ങളിൽ ഇത്തരം രീതികൾ പണ്ടേ ഉപേക്ഷിച്ചതായും ക്ഷേത്രവരുമാനം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അനാചാരങ്ങൾ ലംഘിക്കുമ്പോൾ യാഥാസ്ഥിതികരിൽ നിന്ന് എതിർപ്പുകൾ സ്വാഭാവികമാണ്. എന്നാൽ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ ക്ഷേത്ര ഭരണാധികാരികൾ ആർജവം കാണിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Also read: