30/04/2026
[fontresizer_tawhidurrahmandear_widget]

മരക്കഷണങ്ങൾക്കിടയിൽ പന്തെടുക്കാൻ കൈയിട്ടു; മൂർഖൻ്റെ കടിയേറ്റ നാലര വയസ്സുകാരിക്ക് ദാരുണാന്ത്യം

 മരക്കഷണങ്ങൾക്കിടയിൽ പന്തെടുക്കാൻ കൈയിട്ടു; മൂർഖൻ്റെ കടിയേറ്റ നാലര വയസ്സുകാരിക്ക് ദാരുണാന്ത്യം

കാസർകോട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുബാലിക മരിച്ചു. ഇളേരിത്തട്ട് സ്വദേശി ഋതുചന്ദ്ര (4) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ തുടരവെയായിരുന്നു അന്ത്യം.

കഴിഞ്ഞ ഏപ്രിൽ 27-ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. മുറ്റത്ത് കളിക്കുന്നതിനിടെ മരക്കഷണങ്ങൾക്കിടയിൽ കുടുങ്ങിയ പന്തെടുക്കാൻ ശ്രമിക്കുമ്പോൾ മൂർഖൻ പാമ്പ് കുട്ടിയെ കടിക്കുകയായിരുന്നു. ഉടൻതന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും വിഷം ശ്വാസകോശത്തെ ബാധിച്ചതോടെ നില ഗുരുതരമായി.

ആൻറിവെനം ഉൾപ്പെടെയുള്ള വിദഗ്ദ്ധ ചികിത്സകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേനൽക്കാലമായതിനാൽ വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ പാമ്പ് ശല്യം വർധിച്ചിരിക്കാമെന്ന് നാട്ടുകാർ പറയുന്നു. മാതാപിതാക്കളുടെ ഏകമകളായ ഋതുചന്ദ്രയുടെ വേർപ്പാട് നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.

Also read: