13/06/2026
[fontresizer_tawhidurrahmandear_widget]

‘എനിക്ക് ഇഷ്ടം കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്നു പഠിപ്പിക്കുന്ന പഴയ നിയമമാണ്, വിജയനും കുടുംബത്തിനും ആശംസകൾ’; പരിഹാസവുമായി പി.സി.ജോർജ്

 ‘എനിക്ക് ഇഷ്ടം കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്നു പഠിപ്പിക്കുന്ന പഴയ നിയമമാണ്, വിജയനും കുടുംബത്തിനും ആശംസകൾ’; പരിഹാസവുമായി പി.സി.ജോർജ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലടക്കം നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധനകൾക്കിടെ പരിഹാസവുമായി ബിജെപി നേതാവ് പി.സി ജോർജ്. ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.

“ഒരു കരണത്തടിക്കുന്നവന് മറു കരണം കൂടി കാട്ടി കൊടുക്കണം എന്നു പഠിപ്പിക്കുന്ന പുതിയ നിയമത്തേക്കാൾ എനിക്ക് ഇഷ്ടം കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നു പഠിപ്പിക്കുന്ന പഴയ നിയമമാണ്. വിജയനും കുടുംബത്തിനും ആശംസകൾ” എന്നാണ് പി.സി ജോർജ് ഫേസ്‌ബുക്കിൽ കുറിച്ചത്. മാസപ്പടി കേസിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് പി.സി ജോർജിന്റെ മകനും ബിജെപി നേതാവുമായ ഷോൺ ജോർജ് നിരന്തരം കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പി.സി ജോർജിന്റെ ഈ പ്രതികരണം.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി അടിയന്തര റെയ്ഡ് നടക്കുന്നത്. പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലുള്ള വാടകവീട്ടിലുമാണ് പ്രധാനമായും പരിശോധന പുരോഗമിക്കുന്നത്. കൂടാതെ, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും ഓഫീസിലും ഉൾപ്പെടെ പത്തിടങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.

അതേസമയം, ഇ.ഡി റെയ്ഡിനെതിരെ സംസ്ഥാനവ്യാപകമായി സിപിഎം ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി. റെയ്ഡ് നടക്കുന്ന കേന്ദ്രങ്ങളിലേക്ക് പാർട്ടി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. കണ്ണൂരിൽ പി. ജയരാജന്റെയും കോഴിക്കോട്ട് എം. മെഹബൂബിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനങ്ങൾ. ഈ ഇ.ഡി നടപടി ബിജെപിയും കോൺഗ്രസും സംയുക്തമായി നടത്തുന്ന രാഷ്ട്രീയ നീക്കമാണെന്ന് പി. ജയരാജൻ ആരോപിച്ചു.

Also read: