05/09/2026
[fontresizer_tawhidurrahmandear_widget]

ബോർഡിലെഴുതിയത് പകർത്തി എഴുതാൻ വൈകി; കണ്ണൂരിൽ രണ്ടാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദനം

 ബോർഡിലെഴുതിയത് പകർത്തി എഴുതാൻ വൈകി; കണ്ണൂരിൽ രണ്ടാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദനം

കണ്ണൂർ: ബോർഡിൽ എഴുതിയത് വേഗത്തിൽ പകർത്തിയില്ലെന്ന് ആരോപിച്ച് രണ്ടാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചു. പട്ടാന്നൂർ യുപി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. കുട്ടിയുടെ പുറത്ത് മർദനമേറ്റതായി രക്ഷിതാക്കൾ പരാതിപ്പെട്ടു.

കുട്ടിയെ പരിശോധിച്ച ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ സ്ഥലത്തെത്തി. അവർ കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ രക്ഷിതാക്കൾ ശക്തമായ പരാതിയുമായി മുന്നോട്ടുപോവുകയാണ്.

Also read: