21/07/2026
[fontresizer_tawhidurrahmandear_widget]

8-ാം ക്ലാസുകാരന് ഇനി സന്തോഷിക്കാം, യദുവിന്റെ വിദ്യാഭ്യാസവും അച്ഛന്റെ ചികിത്സയും സർക്കാർ ഏറ്റെടുത്തു

 8-ാം ക്ലാസുകാരന് ഇനി സന്തോഷിക്കാം, യദുവിന്റെ വിദ്യാഭ്യാസവും അച്ഛന്റെ ചികിത്സയും സർക്കാർ ഏറ്റെടുത്തു

കൽപ്പറ്റ: എട്ടാം ക്ലാസുകാരൻ യദുവിന് പ്രാരാബ്ദത്തിന്റെ ഭാരമില്ലാതെ ഇനി സന്തോഷത്തോടെ പഠിക്കാം. സർക്കാറിന്റെ സ്‌നേഹം കൂടെയുണ്ട്. മാരകരോഗം പിടിപെട്ടു സഹായംതേടുന്ന കമ്പളക്കാട് പറളിക്കുന്ന് സ്വദേശി അനീഷിന്റെ വിദഗ്ദ ചികിത്സയാണ് സർക്കാർ ഏറ്റെടുത്തത്. ഇതിനു പുറമെ ഏക മകൻ യദുകൃഷ്ണന്റെ വിദ്യാഭ്യാസച്ചെലവുകൾ പൂർണമായും ഏറ്റെടുക്കുമെന്നും ഇതിനായി വാർഷിക സഹായം നൽകുമെന്നും മന്ത്രി സിദ്ദീഖ് അറിയിച്ചു. അനീഷിന്റെ തുടർ ചികിത്സ കെയർ( കേരള യുണൈറ്റഡ് എഗൈൻസ്റ്റ് റെയർ ഡിസീസ്) പദ്ധതിയിൽ ഏറ്റെടുക്കാനാണ് തീരുമാനം.

കുടുംബത്തെയൊന്നാകെ പരിചരിക്കേണ്ടി വന്ന എട്ടാം ക്ലാസുകാരൻ യദുകൃഷ്ണനെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിമാരായ കെ. മുരളീധരനും ടി. സിദ്ദീഖും കൽപ്പറ്റയിലെത്തി ഭാര്യ രജിതയെ നേരിട്ട് കണ്ട് ഉറപ്പ് സഹായം ഉറപ്പ് നൽകിയത്. ഓട്ടോഡ്രൈവറായ അനീഷിന് മോട്ടർ ന്യൂറോൺ രോഗം ബാധിച്ചാണു കൈകളുടെ ചലന ശേഷി നഷ്ടപ്പെട്ടത്. അനീഷിന്റെ ഓട്ടോയുടെ തുടർന്നുള്ള മാസത്തവണകൾ അടയ്ക്കാനായി പ്രാദേശിക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് ടി സിദ്ദീഖ് പറഞ്ഞു.

Also read: