21/07/2026
[fontresizer_tawhidurrahmandear_widget]

‘ക്രിസ്റ്റ്യാനോ എഫക്ട്’? വില 60% കുറച്ചിട്ടും വിറ്റുപോകാതെ 50,000 ടിക്കറ്റുകൾ! വമ്പന്‍ തിരിച്ചടി! | World Cup tickets Cristiano effect

 ‘ക്രിസ്റ്റ്യാനോ എഫക്ട്’? വില 60% കുറച്ചിട്ടും വിറ്റുപോകാതെ 50,000 ടിക്കറ്റുകൾ! വമ്പന്‍ തിരിച്ചടി! | World Cup tickets Cristiano effect

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026-ന്റെ ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്കു തുടക്കമായെങ്കിലും കായിക വിപണിയെ ഞെട്ടിച്ചുകൊണ്ട് ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവ്(World Cup tickets Cristiano effect). ടൂർണമെന്റിലെ ഏറ്റവും വലിയ വാണിജ്യ ആകർഷണമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ആതിഥേയ രാജ്യമായ യു.എസ്.എയും പ്രീക്വാർട്ടറിൽ തോറ്റ് പുറത്തായതാണ് ടിക്കറ്റ് വിപണിയിൽ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായതെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ ഫോബ്സ്’ റിപ്പോര്‍ട്ട് ചെയ്തു. കൺസ്യൂമർ ഡിമാൻഡ് കുത്തനെ ഇടിഞ്ഞതോടെ സെക്കൻഡറി ടിക്കറ്റ് റീസെയിൽ മാർക്കറ്റുകളിൽ ടിക്കറ്റ് നിരക്കുകൾ 60 ശതമാനത്തോളം കുറച്ചിട്ടും വാങ്ങാൻ ആളില്ലാതെ ഏകദേശം 49,500 ഓളം ടിക്കറ്റുകളാണ് വിപണിയിൽ കെട്ടിക്കിടക്കുന്നത്.

ആഗോള ടിക്കറ്റ് വിപണിയിലെ പ്രമുഖ പ്ലാറ്റ്ഫോമുകളായ ‘ടിക്ക്പിക്ക്’, ‘സീറ്റ്പിക്ക്’ എന്നിവ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ആഗോള ബ്രാൻഡിന്റെ അഭാവം ടൂർണമെന്റിന്റെ ആവേശത്തെയും വാണിജ്യ മൂല്യത്തെയും എത്രത്തോളം ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ഈ ഇടിവ്.

റൊണാൾഡോ പ്രഭാവം അവസാനിച്ചു; തിരിച്ചടി വിപണിയിൽ | World Cup tickets Cristiano effect

41-ാം വയസ്സിൽ തന്റെ കരിയറിലെ അവസാന ലോകകപ്പ് കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാൻ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരാണ് അമേരിക്കയിലേക്ക് ഒഴുകിയെത്തിയിരുന്നത്. എന്നാൽ, റൗണ്ട് ഓഫ് 16-ൽ സ്‌പെയിനിനോട് 1-0ന് തോറ്റ് പോർച്ചുഗൽ പുറത്തായതോടെ റൊണാൾഡോയുടെ ലോകകപ്പ് യുഗത്തിന് വിരാമമായി. താരം പുറത്തായതോടെ അന്താരാഷ്ട്ര ആരാധകരും പോർച്ചുഗൽ ആരാധകരും നോക്കൗട്ട് മത്സരങ്ങൾ കാണാൻ നിൽക്കാതെ നാട്ടിലേക്കു മടങ്ങിയതായാണ് റിപ്പോർട്ട്.

World Cup tickets Cristiano effect

ഇതിന് പുറമെ ആതിഥേയരായ യു.എസ്.എ പ്രീക്വാർട്ടറിൽ ബെൽജിയത്തോട് കനത്ത പരാജയം (4-1) ഏറ്റുവാങ്ങിയതോടെ അമേരിക്കൻ ആരാധകരും ലോകകപ്പിൽനിന്നും പിന്നോട്ടുവലിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻകൂട്ടി വലിയ വിലയ്ക്ക് ടിക്കറ്റുകൾ വാങ്ങിവച്ചിരുന്ന അമേരിക്കൻ ആരാധകർ തങ്ങളുടെ ടിക്കറ്റുകൾ കൂട്ടത്തോടെ റീസെയിൽ മാർക്കറ്റിൽ വിൽക്കാൻവച്ചു. ടൂർണമെന്റ് ആരംഭിച്ച ജൂൺ 11-ന് വിപണിയിൽ റീസെയിലിനായി വെറും 28,300 ടിക്കറ്റുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, നിലവിൽ ഇത് ഉയർന്ന് അരലക്ഷത്തിനടുത്ത് ടിക്കറ്റുകളായി വിപണിയിൽ സപ്ലൈ വർധിച്ചു. വാങ്ങാൻ ആളില്ലാതാവുകയും ചെയ്തതോടെ, കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ ശരാശരി റീസെയിൽ നിരക്കിൽ 50.4 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

ലക്ഷങ്ങളുടെ ടിക്കറ്റുകൾ പകുതി വിലയ്ക്ക് | World Cup tickets Cristiano effect

ടിക്കറ്റ് റീസെയിൽ മാർക്കറ്റിൽ ഏറ്റവും വലിയ വിലത്തകർച്ച നേരിട്ടത് കാലിഫോർണിയയിലെ സോഫി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന സ്‌പെയിൻ-ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിനാണ്. ഈ മത്സരത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രവേശന ടിക്കറ്റ് നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശം 2,950 യു.എസ് ഡോളർ (ഏകദേശം 2.45 ലക്ഷം രൂപ) ആയിരുന്നു. എന്നാൽ, പോർച്ചുഗലിന്റെയും അമേരിക്കയുടെയും പുറത്താകലിന് പിന്നാലെ ഇത് 1,200 ഡോളറായി (ഏകദേശം ഒരു ലക്ഷം രൂപ) കുത്തനെ ഇടിഞ്ഞു.

മസാച്യുസെറ്റ്‌സിലെ ജിലെറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫ്രാൻസ്-മൊറോക്കോ പോരാട്ടത്തിന്റെ ടിക്കറ്റുകൾ മത്സരത്തിന്റെ മണിക്കൂറുകൾക്കു മുൻപ് സെക്കൻഡറി മാർക്കറ്റിൽ വെറും 989 ഡോളർ (ഏകദേശം 82,000 രൂപ) മുതൽ ലഭ്യമായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള മത്സരത്തിനും ടിക്കറ്റ് നിരക്കുകളിൽ വലിയ തോതിലുള്ള കുറവ് വന്നിട്ടുണ്ട്. അർജന്റീന നിരയിൽ ലയണൽ മെസ്സി തുടരുന്നത് മാത്രമാണ് ഇപ്പോൾ ടിക്കറ്റ് വിപണിയെ പൂർണ തകർച്ചയിൽനിന്നു താങ്ങിനിർത്തുന്നത്.

കരിഞ്ചന്തക്കാർക്കും ടിക്കറ്റ് മാഫിയകൾക്കും ഇത് കനത്ത ആഘാതമാണെങ്കിലും, സാധാരണക്കാരായ അന്താരാഷ്ട്ര ഫുട്‌ബോൾ ആരാധകർക്കും വിദേശ സഞ്ചാരികൾക്കും ഈ വിലത്തകർച്ച വലിയൊരു അനുഗ്രഹമായി മാറിയിരിക്കുകയാണ്. ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കുന്നുണ്ടെങ്കിലും, കമേഴ്‌സ്യൽ ബിസിനസ് വലിയ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ റൊണാൾഡോ പോലുള്ള സൂപ്പർതാരങ്ങളും ആതിഥേയ രാജ്യങ്ങളും ടൂർണമെന്റിൽ ഉണ്ടാകേണ്ടത് എത്രത്തോളം അനിവാര്യമാണെന്നാണ് വിപണിയിലെ ഈ തിരിച്ചടി വ്യക്തമാക്കുന്നത്.

Also read: