03/08/2026
[fontresizer_tawhidurrahmandear_widget]

‘ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിട്ടെന്ന വാർത്ത തെറ്റ്’; മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

 ‘ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിട്ടെന്ന വാർത്ത തെറ്റ്’; മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഡാമുകളിൽ വെള്ളം കുറവാണെന്നും മഴയ്ക്ക് മുൻപ് തന്നെ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിശക്തമായ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 15 പേർക്ക് ജീവൻ നഷ്ടമാകുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്ന് അറിയിച്ച മുഖ്യമന്ത്രി ദുരന്തബാധിതർക്കുള്ള ധനസഹായങ്ങളും പ്രഖ്യാപിച്ചു.

പ്രധാന പ്രഖ്യാപനങ്ങൾ

  • മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്: എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും സംസ്‌കാരച്ചെലവുകൾക്കായി 10,000 രൂപയും.
  • വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക്: 12 ലക്ഷം രൂപ.
  • വീട് മാത്രം നഷ്ടപ്പെട്ടവർക്ക്: ആറ് ലക്ഷം രൂപ.
  • വീടുകളിൽ വെള്ളം കയറിയവർക്ക്: 10,000 രൂപ.
  • ജീവനോപാധി നഷ്ടപ്പെട്ടവർക്ക്: പ്രതിസന്ധി തീരുന്നത് വരെ ദിനബത്തയായി പ്രതിദിനം 300 രൂപ (ഒരു റേഷൻ കാർഡിൽ നിന്ന് രണ്ടുപേർക്ക്).

ഓറഞ്ച് അലർട്ടിന് ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും അതിതീവ്ര മഴയുള്ള സാഹചര്യത്തിൽ ആളുകളെ ഒഴിപ്പിക്കാൻ സമയം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിശക്തമായ മഴയിൽ പ്രാഥമിക വിവരമനുസരിച്ച് 165 ഹെക്ടർ കൃഷിഭൂമി നശിച്ചിട്ടുണ്ട്. മുൻകൂട്ടി ക്യാമ്പുകൾ സജ്ജമാക്കിയിരുന്നുവെന്നും, ഭാവിയിൽ കാലാവസ്ഥാ പ്രവചനത്തിന് കൂടുതൽ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: