തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ദുരിതബാധിതരോട് യുഡിഎഫ് സര്‍ക്കാര്‍ മനുഷ്യത്വരഹിതമായ സമീപനവും നിസ്സംഗതയുമാണ് പുലർത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും പ്രളയബാധിതര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം യാതൊരു കാലതാമസവുമില്ലാതെ വിതരണം ചെയ്യണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്തുണ്ടായ മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് ഒൻപത് ജീവനുകൾ നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തമുഖങ്ങളില്‍ താങ്ങാകേണ്ട ഭരണകൂടം ജനങ്ങളെ പൂർണമായി കൈയൊഴിയുകയാണ്. ഓഗസ്റ്റ് ആദ്യവാരത്തിലുണ്ടായ [&Read More
Tags :Kerala Floods
‘അര്ജുന് ആയങ്കിയെ ന്യായീകരിക്കാനുള്ള ബാധ്യത എനിക്കില്ല; പോലീസ് നടപടി എടുത്തോട്ടെ..’- പിണറായി വിജയൻ
കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് പിണറായി വിജയൻ. അർജുൻ ആയങ്കിയെ ന്യായീകരിക്കാനുള്ള ബാധ്യത തനിക്കില്ലെന്നും പോലീസ് അവർക്ക് അനുയോജ്യമായ നടപടികളുമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അർജുൻ ആയങ്കിക്കായി സംസ്ഥാനമൊട്ടാകെ പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം. പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റുന്നത് സംബന്ധിച്ച് കെ.കെ രാഗേഷ് നടത്തിയ പ്രസംഗത്തെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്ഷേമ [&Read More
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ പ്രളയജലത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച റെപ്പലിങ് ഇൻസ്ട്രക്ടർ രാജേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിനിറങ്ങിയ രാജേഷിന് മരണാനന്തര സംസ്ഥാന ബഹുമതി നൽകുമെന്നും അദ്ദേഹത്തിന്റെ വീടുപണി സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചു. കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിച്ചുകൊണ്ട് വരുന്നതിനിടയിലാണ് രാജേഷ് ദാരുണമായി അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. കർണാടക വനത്തിനും കാര്യങ്കോട് [&Read More
പത്തനംതിട്ട: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എത്ര തുക വേണമെങ്കിലും ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ക്യാംപുകളിൽ ഒരു കുറവും വരുത്തില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനായി പത്തനംതിട്ട ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തവെയാണ് അദ്ദേഹം നിർണായക തീരുമാനങ്ങൾ അറിയിച്ചത്. വെള്ളപ്പൊക്കം ആവർത്തിക്കാതിരിക്കാൻ ശാസ്ത്രീയ നടപടികൾ സ്വീകരിക്കും. നദികളിൽ മണ്ണ് അടിഞ്ഞുകൂടിയ അവസ്ഥയാണുള്ളതെന്നും ഇത് നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിതീവ്രമഴയെ ഭയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ [&Read More
കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി
കോട്ടയം: ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ കാണാതായി. മണർകാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശി ശരൺ (30) നെയാണ് കാണാതായത്. കഴിഞ്ഞദിവസം രാത്രിയോടെ പ്രദേശത്ത് വലിയ അളവിൽ വെള്ളം ഉയർന്നതിനെത്തുടർന്നാണ് വീടിനു സമീപത്തുണ്ടായിരുന്ന വാട്ടർ ടാങ്ക് ഒലിച്ചുപോയത്. ഇത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ശരൺ അപകടത്തിൽപ്പെട്ടത്. കാണാതായ യുവാവിനായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകിയതോടെ കോട്ടയം എംസി റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ രൂക്ഷമായ [&Read More
തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളിൽ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് നേരിട്ടെത്തി സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ എത്തുന്ന മുഖ്യമന്ത്രി ആദ്യം ആറന്മുളയിലെയും തുടർന്ന് റാന്നിയിലെയും ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങളുമായി അദ്ദേഹം നേരിട്ട് സംവദിക്കുകയും വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്യും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പ്രളയബാധിതർക്കുള്ള കൂടുതൽ ധനസഹായ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. പ്രളയക്കെടുതികൾക്കിടയിലും സർക്കാറിന്റെ ഭാഗത്തുനിന്ന് [&Read More
‘ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിട്ടെന്ന വാർത്ത തെറ്റ്’; മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഡാമുകളിൽ വെള്ളം കുറവാണെന്നും മഴയ്ക്ക് മുൻപ് തന്നെ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിശക്തമായ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 15 പേർക്ക് ജീവൻ നഷ്ടമാകുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്ന് അറിയിച്ച [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് ജാഗ്രതയുള്ളത്. മഴ കനത്തതോടെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യതയുണ്ട്. പമ്പ ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. ജില്ലയിൽ അതിതീവ്രമഴയാണെന്നും [&Read More
‘റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു; ക്യാമ്പുകളിൽ ഭക്ഷണത്തിന് ക്ഷാമം’- സർക്കാരിനെതിരെ പിണറായി വിജയൻ
തിരുവനന്തപുരം: റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതിനെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്ത്. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വ്യാപാരികൾക്ക് കടകളിലെ സാധനങ്ങൾ സുരക്ഷിതമാക്കാൻ സമയം ലഭിക്കാത്തതിനെത്തുടർന്ന് അവർക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവിതരണം തടസ്സപ്പെട്ടതായും സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ചേർന്നാണ് ക്യാമ്പുകളിൽ ഭക്ഷണം [&Read More
കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിൽ വെള്ളമുയർന്നതോടെ പി.സി ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളിലും പ്രളയജലം കയറി വലിയ നാശനഷ്ടം. അർദ്ധരാത്രിയോടെയാണ് വീട്ടിനുള്ളിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. പുലർച്ചെ രണ്ട് മണിയോടെ വീടിനു ചുറ്റും വലിയ തോതിൽ വെള്ളം ഉയരുകയായിരുന്നു. മൂന്നടിയോളം ഉയരത്തിൽ വെള്ളം കയറിയതോടെ ഹാളിലെയും മുറികളിലെയും ഫർണിച്ചറുകൾ, ടിവി, രണ്ട് ഫ്രിഡ്ജുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ പൂർണമായും വെള്ളത്തിലായി. നിർത്തിയിട്ടിരുന്ന വാഹനത്തിലും വെള്ളം കയറിയിട്ടുണ്ട്. വീട്ടിനുള്ളിൽ മാത്രം 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി [&Read More