04/09/2026
[fontresizer_tawhidurrahmandear_widget]

21-കാരനെ തട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് മാതാവിനയച്ചു; മോചനദ്രവ്യം ആവശ്യപ്പെട്ട യുവതിയടക്കം 6 പേർക്കായി തിരച്ചിൽ

 21-കാരനെ തട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് മാതാവിനയച്ചു; മോചനദ്രവ്യം ആവശ്യപ്പെട്ട യുവതിയടക്കം 6 പേർക്കായി തിരച്ചിൽ

കോഴിക്കോട്: സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ പോയ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി. സംഭവത്തിൽ യുവതി ഉൾപ്പെടെയുള്ള ആറംഗ സംഘത്തിനായി ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ 21-കാരനാണ് പരാതിക്കാരൻ.

കഴിഞ്ഞ മാസം 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ കഴിയുകയായിരുന്ന യുവാവിനെ, മറ്റൊരു സുഹൃത്തായ യുവതിയുടെ പേര് പറഞ്ഞെത്തിയ സംഘം ഫ്ലാറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കോഴിക്കോട് പയമ്പ്ര ചായിത്താഴത്തുള്ള രഹസ്യ കേന്ദ്രത്തിലെത്തിച്ച് ബലപ്രയോഗത്തിലൂടെ നഗ്നഫോട്ടോയെടുക്കുകയായിരുന്നു.

യുവാവിന്റെ നഗ്നചിത്രങ്ങൾ മാതാവിന്റെ മൊബൈൽ ഫോണിലേക്ക് അയച്ചുനൽകിയ സംഘം, മകനെ വിട്ടുനൽകാൻ 8 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് രഹസ്യ കേന്ദ്രത്തിൽനിന്ന് തന്ത്രപരമായി രക്ഷപ്പെട്ട യുവാവ് ചേവായൂർ പൊലീസ് ഇൻസ്പെക്ടർക്ക് നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളിൽ യുവതിയടക്കം മൂന്ന് പേരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും, മറ്റ് മൂന്ന് പേർ നഗരത്തിലുള്ള യുവാക്കളാണെന്നും പൊലീസ് വ്യക്തമാക്കി. സൈബർ പൊലീസിന്റെ സഹകരണത്തോടെ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Also read: