02/09/2026
[fontresizer_tawhidurrahmandear_widget]

‘പുരുഷാധിപത്യത്തിനെതിരായ പോരാട്ടത്തെ വർഗീയവൽക്കരിക്കുന്നു; ഹിന്ദു-മുസ്‌ലിം വിഷയമാക്കുന്നത് എന്തിന്?’; കിരൺ റിജിജുവിനെതിരെ സൗരവ് ദാസ്

 ‘പുരുഷാധിപത്യത്തിനെതിരായ പോരാട്ടത്തെ വർഗീയവൽക്കരിക്കുന്നു; ഹിന്ദു-മുസ്‌ലിം വിഷയമാക്കുന്നത് എന്തിന്?’; കിരൺ റിജിജുവിനെതിരെ സൗരവ് ദാസ്

ന്യൂഡൽഹി: പുരുഷാധിപത്യത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ കേന്ദ്ര മന്ത്രി കിരൺ റിജിജു വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ്. പിതൃമേധാവിത്വത്തിനെതിരായ പോരാട്ടത്തെ എന്തിനാണ് ഹിന്ദു-മുസ്‌ലിം വിഷയമാക്കി മാറ്റുന്നതെന്ന് സൗരവ് ദാസ് ചോദിച്ചു.

പൂനെയിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെ മനുസ്മൃതി മനോഭാവങ്ങളെയും പുരുഷാധിപത്യത്തെയും വിമർശിച്ച് രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു. ഇതിന് മറുപടിയായി കോൺഗ്രസ് ഹിന്ദുക്കളെ മാത്രം ലക്ഷ്യമിടുകയാണെന്നും മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളിലോ മുത്തലാഖിലോ പ്രതികരിക്കുന്നില്ലെന്നും കിരൺ റിജിജു ആരോപിച്ചു.

എന്നാൽ, കേന്ദ്ര മന്ത്രി ഇത്തരം ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് സൗരവ് ദാസ് തിരിച്ചടിച്ചു. വിദ്യാർഥി സമരങ്ങളിലെ ഭരണകൂട അതിക്രമങ്ങളെ റിജിജു ന്യായീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നതിന് പകരം റോഡുകൾ, സ്കൂളുകൾ, ആരോഗ്യ സംവിധാനം, ഭക്ഷ്യസുരക്ഷ, വായു-ജല ഗുണനിലവാരം തുടങ്ങിയ രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനാണ് കേന്ദ്ര മന്ത്രിമാർ ശ്രദ്ധിക്കേണ്ടതെന്നും സൗരവ് ദാസ് വ്യക്താമാക്കി.

Also read: