02/09/2026
[fontresizer_tawhidurrahmandear_widget]

‘എൻ്റെ പ്രശ്നമാണ്, ഞാൻ സമാധാനം കൊടുത്തില്ല,അവൾക്ക് എന്നെ ഹാൻഡിൽ ചെയ്യാൻ കഴിഞ്ഞില്ല’; ഭാര്യയുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി വിനായകൻ

 ‘എൻ്റെ പ്രശ്നമാണ്, ഞാൻ സമാധാനം കൊടുത്തില്ല,അവൾക്ക് എന്നെ ഹാൻഡിൽ ചെയ്യാൻ കഴിഞ്ഞില്ല’; ഭാര്യയുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി വിനായകൻ

വിനായകൻ

കൊച്ചി: ഭാര്യയുമായി വേർപിരിഞ്ഞുവെന്നും അതിനുശേഷം കടുത്ത മാനസിക തകർച്ചയിലൂടെയാണ് കടന്നുപോയതെന്നും തുറന്നു പറഞ്ഞ് നടൻ വിനായകൻ. വഴക്കുകൾ ഒന്നുമില്ലായിരുന്നെങ്കിലും ഒരുമിച്ച് ജീവിച്ചുപോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് തങ്ങൾ പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചതെന്ന് താരം വെളിപ്പെടുത്തി. ഉള്ള് തുറന്ന് സംസാരിക്കാൻ ഉണ്ടായിരുന്ന ഒരേയൊരു വ്യക്തി മുൻഭാര്യ മാത്രമായിരുന്നുവെന്നും അവരുമായുള്ള അകൽച്ചയാണ് തന്നെ വ്യക്തിജീവിതത്തിൽ ഏറെ ഇരുണ്ട അവസ്ഥയിലേക്ക് തള്ളിയിട്ടതെന്നും അദ്ദേഹം പറഞ്ഞു.

“ഭാര്യ ഉണ്ടായിരുന്നു, ഇപ്പോൾ സപ്പറേറ്റ് ആയി പോയി, കുട്ടികളില്ല. വഴക്കൊന്നുമല്ല. പക്ഷേ ഒരുമിച്ച് നിൽക്കാൻ പറ്റിയില്ല. ഉള്ള് തുറക്കാനുണ്ടായിരുന്നത് മുൻഭാര്യയോട് ആയിരുന്നു. ഇപ്പോൾ അങ്ങനെ ആരുമില്ല. അവിടെയൊക്കെയാണ് ഞാൻ ഭയങ്കര ഡാർക്കായി പോയത്. ഒരാളോടെങ്കിലും നമ്മൾ സംസാരിക്കും.

ഭാര്യ പോയത് എൻ്റെ കുഴപ്പം കൊണ്ടായിരിക്കും. എന്നെ ഹാൻഡിൽ ചെയ്യാൻ പറ്റുന്നില്ല. ഞാൻ ഒറ്റക്കായി, തകർന്നു, പിന്നെ പുറത്തിറങ്ങുന്നില്ല, എന്റെ പ്രശ്നമായിരിക്കുമത്. അവളുടേതാവില്ല. അവളിപ്പോഴും എൻ്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ട്. എൻ്റെ യൂട്യൂബ് വരെ റീചാർജ് ചെയ്യുന്നത് പുള്ളിക്കാരിയാണ്. വേർപിരിയുന്നതാണ് നല്ലതെന്ന് തോന്നി. ഇല്ലെങ്കിൽ പുള്ളിക്കാരിക്ക് പ്രശ്നമുണ്ടാവും. സമാധാനം കൊടുക്കുന്നില്ല ഞാൻ. അവർ അവരുടെ കാര്യം നോക്കി ജീവിക്കട്ടെ. ഇതാണ് നല്ലത്, പുള്ളിക്കാരിക്കും എനിക്കും,” വിനായകൻ പറഞ്ഞു.

Also read: