27/01/2026

‘ഹരിയാനയില്‍ 25 വോട്ടുകള്‍ കൊള്ളയടിച്ചു; ബിജെപിയും തെര. കമ്മീഷനും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു’-പുതിയ ‘ബോംബ്’ പൊട്ടിച്ച് രാഹുല്‍

 ‘ഹരിയാനയില്‍ 25 വോട്ടുകള്‍ കൊള്ളയടിച്ചു; ബിജെപിയും തെര. കമ്മീഷനും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു’-പുതിയ ‘ബോംബ്’ പൊട്ടിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നുവെന്ന് രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകളുമായാണ് ഒരു സംസ്ഥാനം കോണ്‍ഗ്രസില്‍നിന്നു തട്ടിയെടുത്തതെന്ന് രാഹുല്‍ ആരോപിച്ചു. 19 ലക്ഷത്തിലധികം പേര്‍ക്ക് ബള്‍ക്ക് വോട്ടും അഞ്ചു ലക്ഷത്തിലേറെ ഡ്യൂപ്ലിക്കേറ്റ് വോട്ടുകളുമുണ്ടെന്ന് രാഹുല്‍ വാദിച്ചു. ബ്രസീലിയന്‍ മോഡലിന് സംസ്ഥാനത്ത് വിവിധ ബൂത്തുകളിലായി 22 വോട്ടുകളുണ്ട്. ഒരു സ്ത്രീ നൂറു വോട്ട് ചെയ്തതായും രാഹുല്‍ ആരോപിച്ചു. ന്യൂഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ പുതിയ ആരോപണങ്ങള്‍.

ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ കൊള്ളയടിച്ച് ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിച്ചെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സംസ്ഥാനത്ത് എട്ടില്‍ ഒന്ന് വ്യാജ വോട്ടുകളാണ്. 5.21 ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടുകളും ഇല്ലാത്ത അഡ്രസില്‍ 91,174 വോട്ടുകളുമുണ്ടെന്ന് രേഖകള്‍ അവതരിപ്പിച്ച് രാഹുല്‍ ആരോപിച്ചു.

മാത്യൂസ് ഫെറേരോ എന്ന ബ്രസീല്‍ യുവതിക്കാണ് ഹരിയാനയില്‍ വിവിധ മണ്ഡലങ്ങളിലും പോളിങ് ബൂത്തുകളിലുമായി 22 വോട്ടുകളുള്ളതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സീമ, സ്വീറ്റി, സരസ്വതി, ലക്ഷ്മി, സുനിത, വിമല ഉള്‍പ്പെടെ വ്യത്യസ്ത പേരുകളിലാണ് ഓരോ പോളിങ് ബൂത്തിലും ഇവരുടെ പേരുള്ളതെന്നും രാഹുല്‍ തെളിവുകള്‍ സഹിതം വെളിപ്പെടുത്തി.

ഇപ്പോള്‍ പുറത്തുവിട്ടത് ഹരിയാന ബോംബ് മാത്രമാണെന്നും അടുത്തത് ബിഹാര്‍ ബോംബ് ഉടന്‍ വരുമെന്നും വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാഹുലിന്‍രെ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തെളിവുകള്‍ സഹിതം ബിഹാറില്‍ നടന്ന വോട്ട് കൊള്ളയുടെ കണക്കുകള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബിഹാറില്‍ നടന്ന വോട്ട് തട്ടിപ്പിന്‍രെ സൂചനയായി സംസ്ഥാനത്തെ വോട്ടര്‍മാരെ വേദിയിലെത്തിക്കുകയും ചെയ്തു.

Also read: