02/09/2026
[fontresizer_tawhidurrahmandear_widget]

ഇന്ധന ഗുണനിലവാരത്തിൽ വീഴ്ച; രാജ്യത്തെ 2,573 പമ്പുകളിൽ പെട്രോൾ വിൽപന നിർത്തിച്ചതായി റിപ്പോർട്ട് | Fuel Quality 2573 Petrol Pumps Shutdown

 ഇന്ധന ഗുണനിലവാരത്തിൽ വീഴ്ച; രാജ്യത്തെ 2,573 പമ്പുകളിൽ പെട്രോൾ വിൽപന നിർത്തിച്ചതായി റിപ്പോർട്ട് | Fuel Quality 2573 Petrol Pumps Shutdown

ന്യൂഡൽഹി: രാജ്യത്തെ ഇന്ധന ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും സംയുക്തമായി കർശന പരിശോധന നടത്തുന്നതായി റിപ്പോർട്ട്(Fuel Quality 2573 Petrol Pumps Shutdown). ഇതേതുടർന്ന് രാജ്യത്തെ 2,573 ഇന്ധന പമ്പുകളിൽ പെട്രോൾ വിൽപന അടിയന്തരമായി നിർത്തിവപ്പിച്ചതായി ഓട്ടോമോട്ടീവ് മാധ്യമങ്ങളായ ‘ഓട്ടോകാർ ഇന്ത്യ’യും ‘കാർടോകും’ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ഓ

യിൽ കോർപറേഷൻ ലിമിറ്റഡിന്റെ 1,257 ഔട്ട്ലെറ്റുകൾ, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ 915 ഔട്ട്ലെറ്റുകൾ, ഭാരത് പെട്രോളിയത്തിന്റെ 401 ഔട്ട്ലെറ്റുകൾ എന്നിവയ്‌ക്കെതിരെയാണ് പ്രാഥമിക നടപടിയെടുത്തിട്ടുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഓഗസ്റ്റ് 25 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് ഇത്രയും വലിയൊരു നടപടി. ഇ20 പെട്രോളിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾക്ക് പിന്നാലെ രാജ്യവ്യാപകമായി നടക്കുന്ന കർശന പരിശോധനകളുടെ ഭാഗമായാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നടപടിക്ക് പിന്നിലെ പ്രധാന കാരണങ്ങൾ | Fuel Quality 2573 Petrol Pumps Shutdown

വൻതോതിൽ പമ്പുകൾക്ക് നേരെ നടപടിയുണ്ടായെങ്കിലും ഇവിടങ്ങളിലെല്ലാം മാരകമായ രാസമാലിന്യങ്ങൾ അടങ്ങിയ പെട്രോളാണ് വിതരണം ചെയ്തതെന്ന് പൂർണമായും ഉറപ്പിക്കാനാകില്ലെന്ന് എണ്ണക്കമ്പനികൾ വിശദീകരിക്കുന്നു. കനത്ത മഴക്കാലമായതിനാൽ ഭൂഗർഭ സംഭരണികളിലേക്ക് മഴവെള്ളം ഇറങ്ങുക, ടാങ്കുകളുടെ സുരക്ഷാ നിലവാരത്തിലെ പോരായ്മകൾ, കൃത്യമായ നിരീക്ഷണ സംവിധാനങ്ങളുടെ തകരാർ, മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇന്ധന സംഭരണം തുടങ്ങിയ വിവിധ ലംഘനങ്ങൾക്കാണ് ഭൂരിഭാഗം പമ്പുകളിലും താൽക്കാലികമായി വിൽപന വിലക്കിയിട്ടുള്ളത്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ ഇത്തരം പമ്പുകളിലൂടെയുള്ള വിതരണം പുനരാരംഭിക്കില്ല.

രാജ്യത്തെ 80,000ത്തോളം വരുന്ന റീട്ടെയിൽ പമ്പുകളിലെ ഭൂഗർഭ ഇന്ധന സംഭരണികളിൽ വെള്ളത്തിന്റെ സാന്നിധ്യമുണ്ടോയെന്ന് അറിയാൻ പ്രതിദിനം എട്ട് മുതൽ 12 തവണ വരെ പരിശോധനകൾ നടക്കുന്നുണ്ട്. ഇതിനകം 80,000ത്തിലധികം പമ്പുകളിൽ സമഗ്രമായ ഓഡിറ്റ് പൂർത്തിയായി. 85,000ത്തിലധികം പമ്പുകളിൽ ഓട്ടോമേറ്റഡ് ടാങ്ക് മോണിറ്ററിങ് സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

പമ്പുകളിലേക്ക് ഇന്ധനമെത്തിക്കുന്ന എഥനോൾ ടാങ്കറുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ഏഴായിരത്തിലധികം സൾഫർ പരിശോധനകളും ആയിരത്തിലധികം ക്ലോറൈഡ് പരിശോധനകളും വിതരണ ശൃംഖലയിൽ ഇതിനകം പൂർത്തിയാക്കി.

വാഹന നിർമാതാക്കളുടെ ആശങ്കയും സർക്കാർ നിലപാടും | Fuel Quality 2573 Petrol Pumps Shutdown

ചില ഇ20 ഇന്ധന സാമ്പിളുകളിൽ ഉയർന്ന തോതിൽ ക്ലോറൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് വാഹന നിർമാതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് വാഹനങ്ങളുടെ ഫ്യുവൽ പമ്പുകൾക്കും ഇഞ്ചക്ടറുകൾക്കും തുരുമ്പെടുക്കലും തേയ്മാനവും ഉണ്ടാക്കുമെന്നായിരുന്നു പ്രധാന മുന്നറിയിപ്പ്. എന്നാൽ എൺപതോളം എഥനോൾ ഡിസ്റ്റിലറികളിലും എണ്ണക്കമ്പനി ടെർമിനലുകളിലും നടത്തിയ പരിശോധനകളിൽ ക്ലോറൈഡ് അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് പെട്രോളിയം മന്ത്രാലയം സ്ഥിരീകരിച്ചു. ആയിരത്തിലധികം സാമ്പിളുകൾ പരിശോധിച്ചതിൽ ഉയർന്ന ക്ലോറൈഡ് അളവ് രേഖപ്പെടുത്തിയത് വിരലിലെണ്ണാവുന്ന പമ്പുകളിൽ മാത്രമാണ്.

വാഹനം പെട്ടെന്ന് സ്റ്റാർട്ടാകാതിരിക്കുക, വാഹനം നിന്നിലിരുന്ന് കുലുങ്ങുകയോ എൻജിൻ ഓഫ് ആവുകയോ ചെയ്യുക, ഡാഷ്ബോർഡിൽ വാണിങ് ലൈറ്റുകൾ തെളിയുക എന്നിവ ഇന്ധനത്തിലെ മായം മൂലമുണ്ടാകാം. ഇന്ധനം അടിച്ചതിന് തൊട്ടുപിന്നാലെ ഇത്തരം പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പെട്രോൾ അടിച്ച രസീത് സുരക്ഷിതമായി സൂക്ഷിക്കുകയും വാഹനം സർവീസ് സെന്ററിലെത്തിച്ച് പരിശോധിക്കുകയും വേണം. ടാങ്ക് വൃത്തിയാക്കുന്നതിന് മുൻപ് ഇന്ധനത്തിന്റെ സാമ്പിൾ സൂക്ഷിക്കുന്നത് പരാതിപ്പെടാൻ സഹായകമാകും. വലിയ തിരക്കുള്ളതും വിറ്റുവരവ് കൂടുതലുള്ളതുമായ പമ്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കുന്നത് വഴി പഴകിയതോ മഴവെള്ളം കലർന്നതോ ആയ ഇന്ധനം വാഹനത്തിൽ നിറയാനുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കാം.

Also read: