27/09/2026
[fontresizer_tawhidurrahmandear_widget]

ബാർബിക്യൂ ഗ്രില്ലിൽ ബീഫ് പാകം ചെയ്തതിനെച്ചൊല്ലി തർക്കം; വാടകക്കാരന്റെ ഭക്ഷണം മരക്കഷ്ണം കൊണ്ട് തട്ടിത്തെറിപ്പിച്ച ഇന്ത്യൻ വംശജയായ വീട്ടുടമ കാനഡയിൽ അറസ്റ്റിൽ

 ബാർബിക്യൂ ഗ്രില്ലിൽ ബീഫ് പാകം ചെയ്തതിനെച്ചൊല്ലി തർക്കം; വാടകക്കാരന്റെ ഭക്ഷണം മരക്കഷ്ണം കൊണ്ട് തട്ടിത്തെറിപ്പിച്ച ഇന്ത്യൻ വംശജയായ വീട്ടുടമ കാനഡയിൽ അറസ്റ്റിൽ

ഒട്ടാവ: കാനഡയിൽ വാടകക്കാരനുമായി തർക്കത്തിലേർപ്പെടുകയും പ്രകോപിതയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥയെ പോലീസ് അറസ്റ്റ് ചെയ്തു. താമസക്കാരൻ ബാർബിക്യൂ ഗ്രില്ലിൽ ബീഫ് പാകം ചെയ്തതിനെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ അറസ്റ്റിൽ കലാശിച്ചത്. വാടകക്കാരൻ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് പോലീസ് കേസെടുത്തത്.

യുവാവ് ബാർബിക്യൂവിൽ ബീഫ് പാകം ചെയ്തതാണ് വീട്ടുടമയെ പ്രകോപിപ്പിച്ചത്. തർക്കം രൂക്ഷമായതോടെ ഗ്രില്ലിലുണ്ടായിരുന്ന ഭക്ഷണം മുഴുവൻ വീട്ടുടമസ്ഥ മരക്കഷ്ണം ഉപയോഗിച്ച് തട്ടിത്തെറിപ്പിച്ചു. കൂടാതെ, തന്റെ അനുവാദമില്ലാതെ വീട്ടിൽ ഇനി ബീഫ് പാകം ചെയ്യാൻ അനുവദിക്കില്ലെന്നും ഇത് ആവർത്തിച്ചാൽ പോലീസിനെ വിളിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീടിന്റെ ചുമരിൽ തവിട്ടുനിറത്തിലുള്ള പാടുകൾ വരുത്തിയതിനെയും സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതിനെയും ചൊല്ലിയും ഇരുവരും തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ, തനിക്ക് 50 വയസ്സ് പ്രായമായെന്നും എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനും സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കാനും തനിക്ക് പൂർണ അവകാശമുണ്ടെന്നുമാണ് വാടകക്കാരൻ വ്യക്തമാക്കിയത്.

തർക്കത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. സംഭവം ജനശ്രദ്ധ നേടിയതോടെയാണ് പോലീസ് ഇടപെട്ട് വീട്ടുടമസ്ഥനെതിരെ നടപടിയെടുത്തത്.

Also read: