27/09/2026
[fontresizer_tawhidurrahmandear_widget]

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിൻ തച്ചങ്കരി കുറ്റക്കാരൻ

 അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിൻ തച്ചങ്കരി കുറ്റക്കാരൻ

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി വിധിച്ചു. ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് രണ്ടിരക്ക് ശേഷം പ്രഖ്യാപിക്കും.

2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. 2013-ലാണ് വിജിലൻസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ നീണ്ടുപോയതിനെ തുടർന്ന് എത്രയും വേഗം നടപടികൾ പൂർത്തിയാക്കി കേസ് തീർപ്പാക്കാൻ ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതി കേസിൽ അതിവേഗം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്.

അതേസമയം, തനിക്കുള്ളത് പാരമ്പര്യമായി ലഭിച്ച സമ്പാദ്യമാണെന്നും അനധികൃതമായി ഒന്നും നേടിയിട്ടില്ലെന്നുമായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാൽ, ഈ വാദം ചൂണ്ടിക്കാട്ടി അദ്ദേഹം നൽകിയ വിടുതൽ ഹരജി കോടതി തള്ളുകയായിരുന്നു.

കെഎസ്ആർടിസി എംഡി, ഫയർഫോഴ്‌സ് മേധാവി തുടങ്ങി കേരള പൊലീസിലും വിവിധ വകുപ്പുകളിലുമായി നിരവധി ഉന്നത പദവികൾ വഹിച്ച ഉദ്യോഗസ്ഥനാണ് ടോമിൻ തച്ചങ്കരി.

Also read: