പ്രതിഷേധം ശക്തം; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ
ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്ക് വേണ്ടി പ്രതിഷേധം ശക്തമായിരിക്കെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ഗ്യാനേഷ് കുമാർ. വരുംദിവസങ്ങളിൽ നടക്കാനിരുന്ന പരിപാടികളാണ് റദ്ദാക്കിയത്.
ഇന്ന് മീററ്റിലും, 28ന് വാരണാസിയിലും ജെൻസി വോട്ടർമാരുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഉൾപ്പെടെയുള്ള പരിപാടികളാണ് മാറ്റിവെച്ചത്. വോട്ടിങ്, തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് ജെൻസികളെ ബോധവൽക്കരിക്കുന്നതിനാണ് പരിപാടി തീരുമാനിച്ചിരുന്നത്.
ഗ്യാനേഷ് കുമാർ എത്രയും പെട്ടെന്ന് രാജി വെക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം സി.ജെ.പിയും രംഗത്തെത്തിയിരുന്നു. 48 മണിക്കൂറിനുള്ളിൽ ഗ്യാനേഷ് കുമാർ രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.