27/09/2026
[fontresizer_tawhidurrahmandear_widget]

കണ്ണൂരിൽ മോഷണം പോയ 22 പവനിൽ 15 പവൻ വീടിന്റെ ഗേറ്റിൽ തൂക്കിയിട്ട നിലയിൽ

 കണ്ണൂരിൽ മോഷണം പോയ 22 പവനിൽ 15 പവൻ വീടിന്റെ ഗേറ്റിൽ തൂക്കിയിട്ട നിലയിൽ

തലശ്ശേരി: കണ്ണൂർ തയ്യിലിൽ വീടിനുള്ളിൽ നിന്ന് 22 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ ഒരു ഭാഗം തിരികെ ലഭിച്ചു. നഷ്ടപ്പെട്ടതിൽ 15 പവനോളം സ്വർണമാണ് വീടിന്റെ ഗേറ്റിൽ സഞ്ചിയിലാക്കി തൂക്കിയിട്ട നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് സ്ഥലത്തെത്തി സ്വർണം കസ്റ്റഡിയിലെടുത്തു.

തയ്യിൽ സ്വദേശി പ്രസന്നയുടെ വീടാണ് മോഷണം നടന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മറ്റൊരു ആവശ്യത്തിനായി ലോക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് കവർച്ച നടന്ന വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്.

ലോക്കറോ വീടിന്റെ വാതിലോ തകർക്കാതെയായിരുന്നു മോഷണം. അതുകൊണ്ടുതന്നെ വീടുമായും ലോക്കറുമായും അടുത്ത ബന്ധമുള്ളവരാകാം മോഷണത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസും വീട്ടുകാരും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെയാണ് സ്വർണത്തിന്റെ ഒരു ഭാഗം ഗേറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Also read: