28/09/2026
[fontresizer_tawhidurrahmandear_widget]

40 കിലോമീറ്റർ കാറിന്റെ മുകളിൽ, ലഹരിസംഘത്തെ വിടാതെ വേല്‍മുരുകന്‍; സിനിമാറ്റിക് ചേസിംഗിലൂടെ ഹീറോയായി ഹെഡ് കോൺസ്റ്റബിൾ

 40 കിലോമീറ്റർ കാറിന്റെ മുകളിൽ, ലഹരിസംഘത്തെ വിടാതെ വേല്‍മുരുകന്‍; സിനിമാറ്റിക് ചേസിംഗിലൂടെ ഹീറോയായി ഹെഡ് കോൺസ്റ്റബിൾ

കോയമ്പത്തൂർ: ലഹരി ഉത്പന്നങ്ങൾ കടത്തിയ സംഘത്തെ ജീവൻ പണയംവെച്ച് പിടികൂടിയ ഹെഡ് കോൺസ്റ്റബിൾ സോഷ്യൽ മീഡിയയിലും ഡിപ്പാർട്ട്മെന്റിലും ഒരുപോലെ താരമാകുന്നു. തമിഴ്‌നാട് പോലീസിലെ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകനാണ് ഈ വീരോചിതമായ പ്രവൃത്തിയിലൂടെ ജനങ്ങളുടെ കൈയടി നേടുന്നത്. ലഹരിസംഘം സഞ്ചരിച്ച കാറിന്റെ മുകളിൽ കിടന്ന് ഏകദേശം 40 കിലോമീറ്ററോളം ദൂരം യാത്ര ചെയ്താണ് അദ്ദേഹം വൻ സംഘത്തെ വലയിലാക്കിയത്.

കോയമ്പത്തൂരിന് സമീപം പോലീസ് നടത്തുന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. സംശയം തോന്നി നിർത്തിച്ച കാറിന്റെ പിൻസീറ്റിൽ ചാക്കുകൾ അടുക്കിവെച്ചത് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ശ്രദ്ധിച്ചു. പരിശോധനയ്ക്കായി അടുത്തേക്ക് നീങ്ങിയതോടെ കാറിലുണ്ടായിരുന്ന മൂന്നംഗസംഘം പോലീസിനെ തള്ളിമാറ്റി കാറിന്റെ ഡോറുകളടച്ച് അതിവേഗം പാഞ്ഞുപോകാൻ ശ്രമിക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകൻ ഉടൻ തന്നെ കാറിന്റെ മുകളിലേക്ക് ചാടിക്കയറി ബോണറ്റിലും മേൽക്കൂരയിലുമായി പിടിച്ച് കിടന്നു.

തിരക്കേറിയ പാതകളിലൂടെയും ടോൾ പ്ലാസയിലൂടെയും കാർ അതിവേഗത്തിൽ പാഞ്ഞുപോയി. ഫാസ്ടാഗ് ഉപയോഗിച്ച് ടോൾ അടച്ച ശേഷമാണ് സംഘം ടോൾ പ്ലാസ കടന്നുപോയതെന്ന് പോലീസ് വ്യക്തമാക്കി. കാറിന്റെ മുകളിൽ കിടക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങൾ പിന്നാലെ വന്ന യാത്രക്കാർ മൊബൈൽ ഫോണുകളിൽ പകർത്തിയതോടെ വിവരം പെട്ടെന്ന് പ്രചരിച്ചു. ഇതോടെ തിരുപ്പൂരിലെ പോലീസും ആംബുലൻസ് സംഘങ്ങളും വഴിയിൽ തടസ്സങ്ങൾ സൃഷ്ടിച്ച് കാറിനെ വളയുകയായിരുന്നു. ഒടുവിൽ 40 കിലോമീറ്ററോളം നീണ്ട സിനിമാറ്റിക് ചേസിംഗിനൊടുവിൽ വാഹനം തടഞ്ഞുനിർത്തി സംഘത്തെ പിടികൂടി.

കോയമ്പത്തൂരിലേക്ക് നിരോധിത പുകയില കടത്താൻ ശ്രമിച്ച മൂന്നുപേരാണ് പിടിയിലായത്. ബാബു ധര (27), രാജേഷ് (23), സുരേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇൂരിൽ നിന്ന് 300 കിലോയോളം ഗുഡ്കയും മറ്റ് പുകയില ഉൽപ്പന്നങ്ങളും പോലീസ് പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് വിതരണത്തിനായി കൊണ്ടുവന്നതാണെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു. അതിസാഹസികമായി പ്രതികളെ പിടികൂടിയ വേൽമുരുകന് വലിയ ജനശ്രദ്ധയും പ്രശംസയുമാണ് ലഭിക്കുന്നത്.

Also read: