28/03/2026
[fontresizer_tawhidurrahmandear_widget]

മോദിയെ വിമര്‍ശിച്ചതിന്ഗുജറാത്ത് പൊലീസ്ബെംഗളൂരുവില്‍ ചെന്ന്ബിജെപി പ്രവര്‍ത്തകനെഅറസ്റ്റ് ചെയ്തു’; വിമര്‍ശനവുമായി സുബ്രഹ്മണ്യം സ്വാമി

 മോദിയെ വിമര്‍ശിച്ചതിന്ഗുജറാത്ത് പൊലീസ്ബെംഗളൂരുവില്‍ ചെന്ന്ബിജെപി പ്രവര്‍ത്തകനെഅറസ്റ്റ് ചെയ്തു’; വിമര്‍ശനവുമായി സുബ്രഹ്മണ്യം സ്വാമി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ വിമര്‍ശിച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍, വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഗുജറാത്ത് പൊലീസ് ബെംഗളൂരുവിലെത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നും, ഇതിന്റെ പേരില്‍ മര്‍ദിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയാണ് മംഗളൂരു സ്വദേശിയും ബിജെപി കാര്യകര്‍ത്താവുമായ ഗുരുദത്ത് കര്‍ക്കള ഷെട്ടിയെ ഗുജറാത്ത് പൊലീസ് സംഘം ബെംഗളൂരുവില്‍ എത്തി അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലെ പ്രകോപനപരമായ പോസ്റ്റുകളിലൂടെയും മീമുകളിലൂടെയും വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് ഷെട്ടി. അറസ്റ്റിലായ യുവനേതാവിനെ ഉടന്‍ മോചിപ്പിക്കണമെന്ന് സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു.

അറസ്റ്റ് വിവരം സുബ്രഹ്മണ്യന്‍ സ്വാമി തന്നെയാണ് ‘എക്സി’ലൂടെ പുറത്തുവിട്ടത്. ‘മോദിയുടെ നയങ്ങളെ വിമര്‍ശിച്ചതിന യുവ ബിജെപി പ്രവര്‍ത്തകന്‍ ഗുരുദത്ത് കര്‍ക്കള ഷെട്ടിയെ ഗുജറാത്ത് സംസ്ഥാന പൊലീസ് സംഘം ഇന്ന് ബെംഗളൂരുവില്‍ എത്തി അറസ്റ്റ് ചെയ്തു. പൊലീസ് അതിക്രമത്തെക്കുറിച്ച് നിരവധി പേര്‍ എന്നോട് പരാതി അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കുകയും ഒരു അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രം മൊഴിയെടുക്കാന്‍ ആവശ്യപ്പെടുകയും വേണം’-സ്വാമി ആവശ്യപ്പെട്ടു.

ഷെട്ടിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍, അഭിഭാഷകന്റെ സാന്നിധ്യത്തിലായിരിക്കണം ചോദ്യം ചെയ്യലെന്നും സ്വാമി വ്യക്തമാക്കി. ഷെട്ടിയെ ‘എക്സി’ല്‍ പിന്തുടരുന്ന സ്വാമിക്ക്, ഇദ്ദേഹത്തിന്റെ വിമര്‍ശന പോസ്റ്റുകള്‍ ടാഗ് ചെയ്യാറുണ്ടായിരുന്നു.

ഷെട്ടിക്കെതിരെ എന്ത് കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്ന് ഗുജറാത്ത് പൊലീസ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഷെട്ടിയുടെ പഴയ ഓണ്‍ലൈന്‍ വിമര്‍ശനങ്ങളാണ് അറസ്റ്റിന് പിന്നിലെന്നാണു കരുതപ്പെടുന്നത്. നിലവില്‍ ഷെട്ടി പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ബിജെപി ദേശീയ നേതൃത്വമോ ഗുജറാത്ത് അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also read: