22/10/2026
[fontresizer_tawhidurrahmandear_widget]

മദീനയിൽ വാഹനാപകടത്തിൽ മലപ്പുറം വണ്ടൂർ സ്വദേശി മരിച്ചു

 മദീനയിൽ വാഹനാപകടത്തിൽ മലപ്പുറം വണ്ടൂർ സ്വദേശി മരിച്ചു

മദീന: സൗദി അറേബ്യയിലെ മദീനയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം വണ്ടൂർ പാലക്കോട് സ്വദേശി നൗഫൽ പതിയമ്പാറ (36) ആണ് ഇന്നലെ നിര്യാതനായത്. നൗഫൽ സഞ്ചരിച്ചിരുന്ന കാർ പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.

സ്വകാര്യ സ്ഥാപനമായ ആഷ്ടെൽ ഇന്റർനാഷനൽ കമ്പനിയിലെ സെയിൽസ് വിഭാഗം ജീവനക്കാരനായിരുന്നു. നേരത്തെ ജിദ്ദയിലെ ആഷ്ടെൽ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന അദ്ദേഹം രണ്ടര വർഷം മുമ്പാണ് മദീനയിലേക്ക് മാറിയത്. നാലു മാസം മുമ്പാണ് അവധിക്ക് ശേഷം നാട്ടിൽ നിന്ന് മദീനയിൽ തിരിച്ചെത്തിയത്.

നിലവിൽ മദീനയിലെ അഹമ്മദി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ കമ്പനി പ്രതിനിധികളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. അലവിക്കുട്ടി – മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മുൻഷിദ. രണ്ടു മക്കളുമുണ്ട്.

Also read: