28/03/2026
[fontresizer_tawhidurrahmandear_widget]

‘ഭീകരാക്രമണത്തിനിടെ മോദി തിരക്കിട്ട് ഭൂട്ടാനിൽ പോയത് അദാനിക്കുവേണ്ടി കരാർ ഉറപ്പിക്കാൻ’; ആഞ്ഞടിച്ച് പ്രിയങ്ക് ഖാർഗെ

 ‘ഭീകരാക്രമണത്തിനിടെ മോദി തിരക്കിട്ട് ഭൂട്ടാനിൽ പോയത്  അദാനിക്കുവേണ്ടി കരാർ ഉറപ്പിക്കാൻ’; ആഞ്ഞടിച്ച് പ്രിയങ്ക് ഖാർഗെ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദർശനം നടത്തിയതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഡൽഹിയിലെ സുരക്ഷാ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട പ്രിയ സുഹൃത്ത് അദാനിക്കുവേണ്ടി കരാർ ഉറപ്പാക്കുകയിരുന്നുവെന്നാണ് ഖാർഗെയുടെ വിമർശനം.

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാൻ യാത്ര നടന്നത്. “ഡൽഹിയിലെ ഭീകരാക്രമണ പ്രതിസന്ധിക്കിടയിൽ പ്രധാനമന്ത്രി മോദി എന്തിനാണ് ഭൂട്ടാനിലേക്ക് പറന്നത്? അതിന്റെ ഉത്തരം ലളിതമാണ്. തന്റെ പ്രിയ സുഹൃത്ത് അദാനിക്കു വേണ്ടി ഒരു കരാർ ഉറപ്പാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കർത്തവ്യം,” ഖാർഗെ ആരോപിച്ചു.

ഭൂട്ടാൻ സന്ദർശനത്തിനിടെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രധാന കരാർ ഒപ്പുവെച്ച വിവരവും ഖാർഗെ പങ്കുവെച്ചു. അദാനി പവറും ഡ്രുക്ക് ഗ്രീൻ പവറുമായി ചേർന്ന് 6,000 കോടി രൂപയുടെ ഒരു ജലവൈദ്യുത പദ്ധതിക്ക് ഭൂട്ടാനിൽ തുടക്കമിടാനുള്ള കരാറിലാണ് ഒപ്പുവെച്ചത്.

Also read: