07/03/2026
[fontresizer_tawhidurrahmandear_widget]

പി.വി. അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്; സഹായികളുടെ വീട്ടിലും പരിശോധന

 പി.വി. അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്; സഹായികളുടെ വീട്ടിലും പരിശോധന

മലപ്പുറം: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന. അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്.

കെഎഫ്‌സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍)യില്‍ നിന്ന് 12 കോടി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് രാവിലെയാണ് പരിശോധയ്ക്കായി ഇഡി സംഘം അന്‍വറിന്റെ വീട്ടില്‍ എത്തിയത്. നേരത്തെയും കെഎഫ്‌സി വായ്പയുമായി ബന്ധപ്പട്ട് അന്‍വറിന്റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയിരുന്നു.

സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നതായിരുന്നു കേസ്. പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികളുണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇഡിയുടെ പരിശോധനയെന്നാണ് സൂചന. വിദേശത്തുനിന്നെത്തിയ സാമ്പത്തിക സഹായങ്ങളെ കുറിച്ചും അന്വേഷണം നടക്കുന്നതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം വിജിലന്‍സും പരിശോധന നടത്തിയിരുന്നു.

ഇടതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ച അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രലിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനോട് പരാജയപ്പെട്ടു.

Also read: