31/03/2026
[fontresizer_tawhidurrahmandear_widget]

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജ. സൂര്യകാന്ത് ചുമതലയേറ്റു

 സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജ. സൂര്യകാന്ത് ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന അഞ്ചു കോടിയിലധികം കേസുകള്‍ കുറയ്ക്കുന്നതിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുകയെന്ന് ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലമായി തീര്‍പ്പാകാത്ത പ്രധാനപ്പെട്ട കേസുകള്‍ കേള്‍ക്കുന്നതിനായി അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അഞ്ച്, ഏഴ്, ഒമ്പത് ജഡ്ജിമാരുള്ള ഭരണഘടനാ ബെഞ്ചുകള്‍ രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ആദ്യം ജില്ലാ കോടതികളിലും പിന്നീട് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്ത അദ്ദേഹം സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി നിയമിതനായി. പിന്നീട് പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു. 2018ല്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2019 മെയ് 24നാണ് അദ്ദേഹം സുപ്രീം കോടതിയിലെത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശരിവെച്ചതുള്‍പ്പെടെ ഒട്ടേറെ സുപ്രധാന വിധികള്‍ പറഞ്ഞ ബെഞ്ചുകളില്‍ ജസ്റ്റിസ് സൂര്യകാന്ത് അംഗമായിരുന്നു.സുപ്രീം കോടതി

Also read: